രാഹുലിന്‍റെ സുരക്ഷ: കോൺഗ്രസിന്‍റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമോ?

പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നോ കോൺഗ്രസ് നേതാക്കളുടെ പേരില്‍ കത്തു പ്രചരിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്നോ എഐസിസി വ്യക്തമാക്കിയില്ലെന്നതും ശ്രദ്ധേയമായി

news18
Updated: April 11, 2019, 8:42 PM IST
രാഹുലിന്‍റെ സുരക്ഷ: കോൺഗ്രസിന്‍റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമോ?
രാഹുൽ ഗാന്ധി
  • News18
  • Last Updated: April 11, 2019, 8:42 PM IST IST
  • Share this:
ന്യൂഡൽഹി: അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം നിഷേധിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയതിന് പിന്നാലെ കോൺഗ്രസിന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിനെച്ചൊല്ലി വിവാദം. സുരക്ഷയില്‍ ആശങ്കയറിയിച്ചു കോൺഗ്രസ് നേതാക്കള്‍ നല്‍കിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്തുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ഔദ്യോഗിക പ്രതികരണം. പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നോ കോൺഗ്രസ് നേതാക്കളുടെ പേരില്‍ കത്തു പ്രചരിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്നോ എഐസിസി വ്യക്തമാക്കിയില്ലെന്നതും ശ്രദ്ധേയമായി. രാഹുലിന് മേല്‍ പതിച്ച പച്ച വെളിച്ചം എഐസിസി ക്യാമറമാന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നു എസ്.പി.ജി വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ചു വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാഹുലിന്റെ തലയിലും ചെവിക്ക് മുകളിലും ഏഴു തവണകളായി പച്ച വെളിച്ചം പതിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം അമേത്തിയില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ആയിരുന്നു സംഭവം. പച്ച വെളിച്ചം ഒളി തോക്കില്‍ നിന്നുള്ള ലേസര്‍ രശ്മികള്‍ ആണെന്ന സംശയം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പേരിലുള്ള കത്തും പുറത്തു വന്നു. കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേഷ്, രണ്ദീപ് സുര്‍ജവാല എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയതാണ് കത്തെന്നായിരുന്നു പ്രചാരണം.

'രാഹുലിന്റ മുഖത്ത് പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചം'; വധഭീഷണി തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

എന്നാല്‍ ഇങ്ങനെയൊരു കത്തു ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. വീഡിയോയില്‍ കാണുന്ന പച്ച വെളിച്ചം എഐഎസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണ്. സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ്പിജിയും സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രിക്ക് കോൺഗ്രസ് കത്തയച്ചിട്ടില്ലെന്ന് പാർട്ടി വക്താവ് അഭിഷേക് സിംഗ്വി പറഞ്ഞു.
First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading