• HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19: പശ്ചിമ ബംഗാളിൽ എൽജിബിടിക്യൂ വിഭാഗത്തിൽപ്പെട്ടവർ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

COVID 19: പശ്ചിമ ബംഗാളിൽ എൽജിബിടിക്യൂ വിഭാഗത്തിൽപ്പെട്ടവർ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ഇന്ത്യയിൽ കോവിഡ് 19-നെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്നതിൽ എൽ ജി ബി ടി ക്യൂ വിഭാഗം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.

LGBTQ Community Receives First Dose

LGBTQ Community Receives First Dose

  • Last Updated :
  • Share this:
    പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗന ജില്ലയിൽ എൽ ജി ബി ടി ക്യൂ വിഭാഗത്തിൽപ്പെടുന്ന ജനങ്ങൾക്ക് കോവിഡ് 19-നെതിരെ വാക്സിൻ കുത്തിവെച്ചു. രാജ്പൂർ സൊണാർപൂർ മുൻസിപ്പാലിറ്റി ഓഫീസിൽ വെച്ചാണ് ഇവർക്ക് വാക്സിനേഷൻ ലഭ്യമാക്കിയത്. വാക്സിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് എൽ ജി ബി ടി ക്യൂ വിഭാഗത്തിൽപ്പെട്ടവർ വിഷമതകൾ നേരിടുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് മുൻസിപ്പാലിറ്റി അധികൃതർ അവർക്കായി നേരിട്ട് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എൽ ജി ബി ടി ക്യൂ വിഭാഗത്തിൽപ്പെട്ട 1200-ൽപ്പരം ആളുകൾ രാജ്പൂർ സോണാർപൂർ പ്രദേശത്ത് കഴിയുന്നുണ്ട്. ഈ വാക്സിനേഷൻ ഡ്രൈവിന് മുമ്പ് അവരിൽ ഒരാൾക്ക് പോലും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

    ഈ പ്രദേശത്ത് ജീവിക്കുന്ന എൽ ജി ബി ടി ക്യൂ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ മുൻസിപ്പിലാറ്റി അധികൃതർ ഒരുക്കിയിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചും പേരും ഫോൺ നമ്പറും രജിസ്റ്റർ ചെയ്തുമാണ് അവരെല്ലാവരും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. മുൻസിപ്പാലിറ്റിയുടെ ഭരണസമിതി അംഗമായ അലി മണ്ഡലും വാക്സിനേഷൻ ഡ്രൈവിൽ സന്നിഹിതനായിരുന്നു.

    തങ്ങൾക്ക് വേണ്ടി ഈ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചതിന് എൽ ജി ബി ടി ക്യൂ സമുദായാംഗങ്ങൾ മുൻസിപ്പിലാറ്റിയെ തങ്ങളുടെ നന്ദി അറിയിച്ചു. വാക്സിൻ ഡോസ് സ്വീകരിക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ പ്രക്രിയയിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നതായി അവർ വ്യക്തമാക്കി.

    തൈര്! രാഹുൽ പറഞ്ഞ വില്ലേജ് കുക്കിംഗ് ചാനൽ ഒരു കോടി സബ്സ്ക്രൈബേർസ് ലഭിക്കുന്ന ആദ്യ തമിഴ് യൂട്യൂബ് ചാനൽ

    സംസ്ഥാനത്തെ പശ്ചിമ ബർധമാൻ ജില്ലയിലെ ദുർഗാപുർ എന്ന പ്രദേശത്തും മുമ്പ് സമാനമായ രീതിയിൽ എൽ ജി ബി ടി ക്യൂ വിഭാഗത്തിനായി പ്രത്യേക വാക്സിനേഷൻ സൗകര്യം ഒരുക്കിയിരുന്നു. ദുർഗാപുരിലെ സാഗർഭംഗ ഹൈസ്‌കൂളിലാണ് അവർക്ക് വേണ്ടി വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. ഒരു എൻ ജി ഒയുടെ സഹായത്തോടെ ഒരു സ്വകാര്യ ഫാക്ടറിയാണ് ഈ വാക്സിനേഷൻ പരിപാടി സംഘടിപ്പിച്ചത്.

    ഇന്ത്യയിൽ കോവിഡ് 19-നെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്നതിൽ എൽ ജി ബി ടി ക്യൂ വിഭാഗം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുള്ള എൽ ജി ബി ടി ക്യൂ സമുദായംഗങ്ങളിൽ നിരവധി പേർക്ക് തങ്ങളുടെ ഫോട്ടോ ഉൾപ്പെട്ട തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭീതി വിതച്ചു കൊണ്ട് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇത്തരം വിഷമതകൾ ഈ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.

    Explained: ചില റെസ്റ്റോറന്റുകൾ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ പരാതി ഉന്നയിക്കുന്നത് എന്തുകൊണ്ട്?

    അതിനിടെ പശ്ചിമ ബംഗാളിൽ ഞായറാഴ്ച 1,297 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. അതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,05,394 ആയി ഉയർന്നു. 20 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,799 ആയതായി ഹെൽത്ത് ബുള്ളറ്റിൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 18,780 പേർ കോവിഡ് ചികിത്സയിൽ കഴിയുന്നു.
    Published by:Joys Joy
    First published: