ഇന്റർഫേസ് /വാർത്ത /India / സവാരി പോകാൻ വിസമ്മതിച്ചു; 918 ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

സവാരി പോകാൻ വിസമ്മതിച്ചു; 918 ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Auto-drivers

Auto-drivers

ഓട്ടോ ഡ്രൈവർമാർക്കിടയിലെ കുഴപ്പക്കാരെ കണ്ടെത്താൻ കഴിഞ്ഞ കുറച്ചുനാളുകളായി വ്യാപക പരിശോധന നടന്നുവരികയായിരുന്നു

  • Share this:

    മുംബൈ: സവാരി നടത്താൻ വിസമ്മതിച്ച 918 ഡ്രൈവർമാരുടെ ലൈസൻസ് മഹാരാഷ്ട്ര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) അധികൃതർ റദ്ദാക്കി. മുംബൈ, താനെ എന്നിവിടങ്ങളിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാർക്കെതിരെയാണ് നടപടി. തന്നിഷ്ടപ്രകാരം ഓടുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരായ നടപടി മുംബൈ നിവാസികൾ സ്വാഗതം ചെയ്തു.

    ഓട്ടോ ഡ്രൈവർമാർക്കിടയിലെ കുഴപ്പക്കാരെ കണ്ടെത്താൻ കഴിഞ്ഞ കുറച്ചുനാളുകളായി വ്യാപക പരിശോധന നടന്നുവരികയായിരുന്നു. മഹാരാഷ്ട്ര സംസ്ഥാന ഗതാഗത കമ്മീഷണർ ശേഖർ ചെന്നെയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. യാത്രാക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് ഓട്ടം പോകാൻ ഡ്രൈവർമാർ തയ്യാറാകാത്തത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. ഇത്തരം ഓട്ടോ ഡ്രൈവർമാർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വരുംദിവസങ്ങളിലും പരിശോധനയും നടപടിയും തുടരുമെന്ന് ശേഖർ ചെന്നെ മാധ്യമങ്ങളോട് പറഞ്ഞു.

    മുത്തലാഖ് ചൊല്ലി വിവാഹമോചനം: യുവാവ് അറസ്റ്റിൽ

    കഴിഞ്ഞ ആറ് മാസത്തിനിടെ മഹാരാഷ്ട്രയിൽ 12,342 ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്, ഇതിൽ സവാരി നിരസിച്ച 918 പേർ ഉൾപ്പെടുന്നു. കുറ്റവാളികളിൽ ഭൂരിഭാഗവും (60 ശതമാനം) കുർള, ബാന്ദ്ര, ബാന്ദ്ര കുർള കോംപ്ലക്‌സ്, ലോക്മന്യ തിലക് ടെർമിനസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പിടിക്കപ്പെട്ടത്. അന്ധേരി, വിക്രോളി, ഘട്കോപാർ എന്നിവിടങ്ങളിലും കുഴപ്പാക്കാരായ നിരവധി ഡ്രൈവർമാരെ പിടികൂടി.

    First published:

    Tags: Auto rickshaw drivers, Auto rickshaw ride, License suspended, Refusing rides