നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അദ്വാനിക്കു പിന്നാലെ ജോഷിയും ഔട്ട്: മത്സരിക്കേണ്ടെന്ന് പാർട്ടി ആവശ്യപ്പെട്ടു

  അദ്വാനിക്കു പിന്നാലെ ജോഷിയും ഔട്ട്: മത്സരിക്കേണ്ടെന്ന് പാർട്ടി ആവശ്യപ്പെട്ടു

  തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി തന്നോട് ആവശ്യപ്പെട്ടതായി മുരളി മനോഹർ ജോഷി സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു. കാൺപൂരാണ് ജോഷിയുടെ മണ്ഡലം.

  news18

  news18

  • Share this:
   ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. മറ്റൊരു മുതിർന്ന നേതാവായ എൽകെ അദ്വാനിയെ ഒഴിവാക്കിയതിനു പിന്നാലെയാണ് ജോഷിയെയും ഒഴിവാക്കിയിരിക്കുന്നത്. അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത്ഷായാണ് മത്സരിക്കുന്നത്.

   തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി തന്നോട് ആവശ്യപ്പെട്ടതായി മുരളി മനോഹർ ജോഷി സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു. കാൺപൂരാണ് ജോഷിയുടെ മണ്ഡലം.

   also read: വോട്ടെടുപ്പിന് മുമ്പ് ഫലപ്രഖ്യാപനം; തെരഞ്ഞെടുപ്പിൽ ആദ്യ ജയം നേടി ബിജെപി

   2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജോഷി തന്റെ വരാണസി സീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിട്ടു കൊടുത്തിരുന്നു. അതിനു ശേഷം കാൺപൂരിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. 57 ശതമാനം വോട്ടുകള്‍ക്കാണ്  അദ്ദേഹം വിജയിച്ചത്.

   ഞങ്ങൾ നമ്മുടെ മാര്‍ഗ ദർശകരോട് സംസാരിച്ചിട്ടുണ്ട്. ഈ പാർട്ടിയെ നിർമിച്ചെടുത്തതിൽ അവരോട് നന്ദി പറയുന്നു. അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരോട് മുലായം സിംഗ് യാദവിന് സീറ്റ് നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നു- ബിജെപി നേതാവ് സിദ്ധാർഥ് നാഥ് സിംഗ് പറഞ്ഞു.

   അതേസമയം ബിജെപിയെ വിമർശിച്ച് കൂടുതൽ പേർ രംഗത്തെത്തി. ഹിന്ദു സംസ്കാരത്തോടുള്ള അവഹേളനമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മുതിർന്ന നേതാക്കളെ ഒഴിവാക്കിക്കൊണ്ട് ബിജെപി തെറ്റായ വഴിയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് ലോക് ജന്ത്രിക് ദൽ നേതാവ് ശരത് യാദവ് പറഞ്ഞു.
   First published:
   )}