ദുര്യോധനനെ പോലെ മോദിയെയും സ്വന്തം ഈഗോ പരാജയപ്പെടുത്തും: പ്രിയങ്ക ഗാന്ധി
ദുര്യോധനനെ പോലെ മോദിയെയും സ്വന്തം ഈഗോ പരാജയപ്പെടുത്തും: പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാഭാരതത്തിലെ ദുര്യോധനനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
പ്രിയങ്ക ഗാന്ധി
Last Updated :
Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാഭാരതത്തിലെ ദുര്യോധനനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അന്ധനായ ധൃതരാഷ്ട്ര രാജാവിന്റെ മകനും കൗരവരിൽ ആദ്യത്തെയാളുമായ ദുര്യോധനൻ അസൂയയും അഹങ്കാരവും കുശുമ്പും നിറഞ്ഞ സ്വഭാവത്തിന് ഉടമയും ഗൂഢാലോചന നടത്തുന്ന സ്വഭാവക്കാരനുമായിരുന്നു. ഇതാണ്, മഹാഭാരത യുദ്ധത്തിന് കാരണമായത്.
ഹരിയാനയിലെ അംബാലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രിയങ്ക ഗാന്ധി മോദിയെ ദുര്യോധനനോട് ഉപമിച്ച് സംസാരിച്ചത്. "അവർക്ക് സംഭവിച്ച വീഴ്ചകൾ മറച്ചുവെച്ച് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നത്. ഈ രാജ്യം ഒരിക്കലും അഹങ്കാരം പൊറുക്കില്ല. ചരിത്രം തന്നെ ഇതിന് തെളിവാണ്. മഹാഭാരതവും ഇതിന് തെളിവാണ്" - പ്രിയങ്ക ഗാന്ധി പറഞ്ഞു.
മഹാഭാരതത്തിൽ ദുര്യോധനന് ഉണ്ടായിരുന്ന അഹങ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിനും ഉണ്ട്. ഒരുപാട് ഈഗോയുള്ള ആളായിരുന്നു ദുര്യോധനൻ. അദ്ദേഹത്തിന്റെ പരാജയത്തിന്റെ കാരണം ഈഗോ ആയിരുന്നു. മോദിക്കും ഈഗോയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.