തെരഞ്ഞെടുപ്പിൽ രാജ്യത്തെ സ്ത്രീകൾ അവർക്ക് മറുപടി നൽകും: അധിക്ഷേപത്തിനെതിരെ ജയപ്രദ

എന്റെ മുന്നിൽ വളർന്ന കുട്ടിയായ അബ്ദുള്ളയിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ല

news18
Updated: April 22, 2019, 1:38 PM IST
തെരഞ്ഞെടുപ്പിൽ രാജ്യത്തെ സ്ത്രീകൾ അവർക്ക് മറുപടി നൽകും: അധിക്ഷേപത്തിനെതിരെ ജയപ്രദ
azamkhan-jayaprada
  • News18
  • Last Updated: April 22, 2019, 1:38 PM IST
  • Share this:
റായ്പുർ : സമാജ് വാദി നേതാവ് അസം ഖാനും മകനും ചേർന്ന് തനിക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ബിജെപി സ്ഥാനാർഥി ജയപ്രദ. അസം ഖാന് പിന്നാലെ ജയപ്രദക്കെതിരെ അധിക്ഷേപവർഷവുമായി മകനായ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലാണ് ജയപ്രദ പ്രതികരിച്ചിരിക്കുന്നത്.

'അസം ഖാൻ മനോവൈക്യതം ബാധിച്ച ആളാണ്.. പിതാവിനെപ്പോലെ തന്നെ മകനും... എന്റെ മുന്നിൽ വളർന്ന കുട്ടിയായ അബ്ദുള്ളയിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ല...നല്ല വിദ്യാഭ്യാസമുള്ള അബ്ദുള്ളയെ സ്വന്തം മകനെപ്പോലെയാണ് കണ്ടിരുന്നത്.. എന്നാൽ ഇതാണ് സമൂഹത്തിലെ സ്ത്രീകളോടുള്ള അവരുടെ മനോഭാവം.. ഇതൊക്കെ ആളുകൾ കാണുകയാണ്.. വരുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ സ്ത്രീകൾ അവർക്ക് മറുപടി നൽകും.. എന്നെ ഓടിക്കാൻ വേണ്ടി മനപ്പൂര്‍വമാണ് അവർ ഓരോന്ന് ചെയ്യുന്നത്. രാംപുരിലെ ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ നിന്ന് മത്സരിക്കാൻ ബിജെപി എന്നോട് ആവശ്യപ്പെട്ടത്'.. എന്നായിരുന്നു ജയപ്രദയുടെ പ്രതികരണം.

Also Read-അസം ഖാനെ കരുതിയിരിക്കാൻ മായാവതിക്ക് ഉപദേശം: ജയപ്രദക്കെതിരെ കേസ്

ജയപ്രദമായി വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങൾ നടത്തിയ അസം ഖാന്റെ നടപടികൾ വിവാദമായിരുന്നു. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ പിതാവിനായി പ്രചാരണം ഏറ്റെടുത്ത് മകൻ അബ്ദുള്ളയും ജയപ്രദക്കെതിരെ രംഗത്തെത്തി. അലിയും വേണം ബജ്റംഗ്ബലിയും വേണം എന്നാൽ അനാർക്കലി വേണ്ട എന്നായിരുന്നു ജയപ്രദയെ പേരെടുത്ത് പറയാതെ അബ്ദുള്ള വിമർശിച്ചത്.

അലി-ബജ്റംഗി ബലിയെ ഉദ്ദരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു അബ്ദുള്ളയുടെ പ്രതികരണം. ഇതിനെതിരെയാണ് ജയപ്രദ രംഗത്തെത്തിയിരിക്കുന്നത്.

First published: April 22, 2019, 1:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading