• HOME
  • »
  • NEWS
  • »
  • india
  • »
  • IRCTC അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കൂ; ഓരോ മാസവും 12 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം; വിശദാംശങ്ങൾ

IRCTC അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കൂ; ഓരോ മാസവും 12 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം; വിശദാംശങ്ങൾ

ഐആര്‍സിടിസി അക്കൗണ്ടിൽ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാസത്തില്‍ 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്.

  • Share this:
    ഐആർസിടിസി (IRCTC) അക്കൗണ്ട് ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ (Indian Railway). തങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ടിൽ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാസത്തില്‍ 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്.

    ''ഐആര്‍സിടിസിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനും ഓരോ മാസവും 12 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനും കഴിയും'', വാര്‍ത്ത പങ്കുവെച്ചു കൊണ്ട് ഐആര്‍സിടിസി ട്വിറ്ററില്‍ കുറിച്ചു.

    നേരത്തെ ഒരു അക്കൗണ്ടില്‍ നിന്ന് ഓരോ മാസവും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനേ ഐആര്‍സിടിസി അനുവദിച്ചിരുന്നുള്ളൂ. ടിക്കറ്റ് ബുക്കിങ്ങിന്റെ പരിധി ഇരട്ടിയാക്കുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി തന്നെ ചെയ്യാനാകും. അതിനായി ഏതാനും മിനിറ്റുകള്‍ മാത്രം ചെലവഴിച്ചാൽ മതി.

    ഐആര്‍സിടിസി അക്കൗണ്ട് നിങ്ങളുടെ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?

    - ഒന്നാമതായി ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://irctc.co.in.-ലേക്ക് പോവുക
    - അക്കൗണ്ടിൽ ലോഗിന്‍ ചെയ്യുക
    - ഹോം പേജില്‍ 'മൈ അക്കൗണ്ട്' എന്ന വിഭാഗത്തിൽ 'ലിങ്ക് യുവര്‍ ആധാര്‍' എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
    - ഇതിനു ശേഷം ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. തുടർന്ന് ഒടിപി ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
    - ഇനി ഒടിപി നൽകുക.
    - നിങ്ങള്‍ കെവൈസി പൂര്‍ത്തിയായതിന് ശേഷം ആധാര്‍ ഐആര്‍സിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും.

    Also Read- YouTube ആൻഡ്രോയ്ഡ് ആപ്പിൽ ഇനി 'ട്രാൻസ്‌ക്രിപ്ഷൻ' ഫീച്ചറും; ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?

    യാത്രക്കാരിലൊരാളുടെ ആധാര്‍ നമ്പര്‍ എങ്ങനെ ചേര്‍ക്കാം?

    ഘട്ടം 1: ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് IRCTC അക്കൗണ്ടിൽ ലോഗിന്‍ ചെയ്യുക
    ഘട്ടം 2: 'മൈ പ്രൊഫൈല്‍' വിഭാഗത്തിന് കീഴില്‍ ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് 'മാസ്റ്റര്‍ ലിസ്റ്റ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
    ഘട്ടം 3: പേര്, ലിംഗഭേദം, ജനന തീയതി എന്നിങ്ങനെ ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും നല്‍കുക
    ഘട്ടം 4: ഐഡി കാര്‍ഡ് ടൈപ്പ് ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് ആധാര്‍ കാര്‍ഡ് തിരഞ്ഞെടുക്കുക.
    ഘട്ടം 5: സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
    ഘട്ടം 6: വെരിഫിക്കേഷന്‍ സ്റ്റാറ്റസ് 'പെൻഡിങ്' ആയ മാസ്റ്റര്‍ ലിസ്റ്റില്‍ യാത്രക്കാരെ ചേര്‍ക്കും. യാത്രക്കാരുടെ ആധാര്‍ സ്ഥിരീകരിക്കാൻ ഒടിപി ആവശ്യമില്ല.
    ഘട്ടം 7: നല്‍കിയിരിക്കുന്ന 'പെന്‍ഡിംഗ് ആധാര്‍ വെരിഫിക്കേഷന്‍ സ്റ്റാറ്റസ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
    ഘട്ടം 8: യാത്രക്കാരുടെ ആധാര്‍ വിവരങ്ങൾ കൃത്യമാണെങ്കിൽ അവരുടെ സ്റ്റാറ്റസ് 'confirmed' എന്നായിരിക്കും. ആധാർ പരിശോധന വിജയിച്ചില്ലെങ്കില്‍ 'not verified' എന്നാകും കാണുക.
    Published by:Jayashankar AV
    First published: