• HOME
  • »
  • NEWS
  • »
  • india
  • »
  • Liquor Consumption | ചിയേഴ്സ് പറയാൻ ആരുമില്ലേ? രാജ്യത്ത് അഞ്ച് വർഷത്തിനിടെ മദ്യ ഉപഭോഗം കുറഞ്ഞെന്ന്  റിപ്പോർട്ട്

Liquor Consumption | ചിയേഴ്സ് പറയാൻ ആരുമില്ലേ? രാജ്യത്ത് അഞ്ച് വർഷത്തിനിടെ മദ്യ ഉപഭോഗം കുറഞ്ഞെന്ന്  റിപ്പോർട്ട്

മദ്യ നിരോധനം നിലനിൽക്കുന്ന മിസോറാം, നാഗാലാൻഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്യ ഉപഭോഗം കൂടുതലാണ് എന്നതാണ് ശ്രദ്ധേയം. നിരോധനം നടപ്പാക്കിയ മറ്റൊരു സംസ്ഥാനമായ ഗുജറാത്തിലാണ് 28 സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ മദ്യ ഉപഭോഗ നിരക്ക് റിപ്പോർട്ട് ചെയ്തത്.

liquor

liquor

  • Last Updated :
  • Share this:
    പി.കെ. കൃഷ്ണകുമാർ

    രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷമായി മദ്യ ഉപഭോഗം (alcohol consumption) കുറഞ്ഞതായി ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS - National Family Health Survey) റിപ്പോർട്ട്. കോവിഡ്-19 പകർച്ചവ്യാധിയ്ക്ക് ശേഷമുള്ള വർഷങ്ങളിലൊഴികെ മദ്യ ഉപഭോഗം വർധിച്ചുവെന്ന മദ്യക്കമ്പനികളുടെ അവകാശവാദങ്ങൾക്ക് വിരോധാഭാസമായാണ് എൻഎഫ്എച്ച്എസിന്റെ വെളിപ്പെടുത്തൽ. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ നടത്തിയത്. 2019 മുതൽ 2021 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ സർവേയിൽ പറയുന്നത്, 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും മദ്യ ഉപഭോഗ നിരക്ക് 18.8% ആയിരുന്നുവെന്നാണ്. 2015-16ലെ സർവേയിൽ ഇത് 29.2% ആയിരുന്നുവെന്നും മണികൺട്രോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.

    മുമ്പത്തെ സർവേയിലെന്നപോലെ തന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കിഴക്കൻ സംസ്ഥാനങ്ങളുമാണ് മദ്യ ഉപഭോഗത്തിൽ മുൻപന്തിയിലെങ്കിലും അവിടെ ഇപ്പോൾ ഉപഭോഗത്തിന്റെ ശതമാന നിരക്ക് കുറഞ്ഞു. അഞ്ച് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് മറ്റ് ഉപഭോഗ മേഖലകൾക്ക് ആനുപാതികമായി മദ്യ ഉപഭോഗം കുറഞ്ഞിരിക്കാമെന്നാണ് അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ് ഡയറക്ടർ ദീപക് റോയിയുടെ അഭിപ്രായം. ''മദ്യ ഉപഭോഗം വർധിച്ചുവരികയാണ്. എന്നാൽ ഇക്കാലത്ത് ആളുകൾ ഭക്ഷണത്തിനും മറ്റ് ജീവിതാവശ്യങ്ങൾക്കുമായിട്ടാണ് കൂടുതൽ പണം ചെലവഴിക്കുന്നത്. അത് ഒരുപക്ഷേ സർവേയിലും പ്രതിഫലിച്ചിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.

    പ്രീമിയം മദ്യങ്ങളിലേക്ക് മാറുന്നു

    പ്രീമിയം മദ്യങ്ങളിലേക്കുള്ള വർദ്ധിച്ചു വരുന്ന മാറ്റം മദ്യ ഉപഭോഗം കുറയുന്നതിനുള്ള മറ്റൊരു കാരണമായിരിക്കാം. പ്രീമിയം പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ ഉപഭോഗത്തിന്റെ അളവ് കുറവായിരിക്കാം. ''ദ്രുതഗതിയിലുള്ള നഗരവൽക്കരണവും വർദ്ധിച്ചുവരുന്ന വരുമാന നിലവാരവും ഇന്ത്യക്കാരെ വിലയേക്കാൾ ഉപരി ഗുണനിലവാരമുള്ള മദ്യങ്ങളിലേക്ക് മാറ്റുന്നു. പ്രീമിയം ബ്രാൻഡുകളുടെ താങ്ങാനാവുന്ന വിലയും ലഭ്യതയും കണക്കിലെടുത്ത്, ആളുകൾ പ്രാദേശിക സ്പിരിറ്റുകൾക്ക് പകരം ഐഎംഎഫ്എൽ ബ്രാൻഡുകൾ (IMFL brands) ഉപയോഗിക്കാൻ താൽപര്യപ്പെടുന്നു. ഇൻഡസ്ട്രി ഡാറ്റ അനുസരിച്ച്, വിലകുറഞ്ഞ ഐഎംഎഫ്എൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറയുന്നതായും പ്രീമിയം വിലയുള്ള ഐഎംഎഫ്എൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇരട്ടിയായി വർദ്ധിക്കുന്നതായുമാണ് കാണുന്നത്'' റാഡിക്കോ ഖൈതാൻ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമർ സിൻഹ പറഞ്ഞു.

    Also Read- Alcohol Consumers In Kerala | പേരുദോഷം മാറുന്നു! കേരളത്തിൽ കുടിയന്മാരുടെ എണ്ണം നാലു കൊല്ലം കൊണ്ട് പകുതിയോളം കുറഞ്ഞു

    റാഡിക്കോയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ അഞ്ച് വർഷം മാറ്റത്തിന്റെ പാതയായിരുന്നു. ''ഞങ്ങൾ വളരെ നന്നായി വ്യവസായത്തിൽ വളർച്ച കൈവരിച്ചു. കോവിഡ് 19 മൂലമുണ്ടായ മാന്ദ്യം പ്രീമിയം ബ്രാൻഡ് ഡിമാൻഡിൽ ചെറിയ സ്വാധീനം ചെലുത്തി. കഴിഞ്ഞ 15 വർഷത്തിനിടെ 14 ബ്രാൻഡുകളാണ് റാഡിക്കോ ഖൈതാൻ പുറത്തിറക്കിയത്. ഒന്നൊഴികെ, ബാക്കിയെല്ലാം പ്രീമിയം ബ്രാൻഡുകളാണ്'' സിൻഹ പറഞ്ഞു.

    സംസ്ഥാനങ്ങളിലെ മദ്യ ഉപഭോഗനിരക്ക്

    മദ്യ നിരോധനം നിലനിൽക്കുന്ന മിസോറാം, നാഗാലാൻഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്യ ഉപഭോഗം കൂടുതലാണ് എന്നതാണ് ശ്രദ്ധേയം. നിരോധനം നടപ്പാക്കിയ മറ്റൊരു സംസ്ഥാനമായ ഗുജറാത്തിലാണ് 28 സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ മദ്യ ഉപഭോഗ നിരക്ക് റിപ്പോർട്ട് ചെയ്തത്.
    ഏറ്റവും കൂടുതൽ മദ്യ ഉപഭോഗമുള്ള സംസ്ഥാനങ്ങളിൽ അരുണാചൽ പ്രദേശ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 52.7 ശതമാനമാണ് നിലവിലെ ഇവിടുത്തെ മദ്യ ഉപഭോഗം. അഞ്ച് വർഷം മുമ്പ് ഇത് 59% ആയിരുന്നു. 43.3% ഉപഭോഗ നിരക്കുമായി തെലങ്കാന തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. പിന്നാലെ സിക്കിം (39.8%), മണിപ്പൂർ (37.5%), ഗോവ (36.9%) എന്നീ സംസ്ഥാനങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.

    പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് ആദ്യ പത്തിൽ ഇടം നേടിയ ഏക സംസ്ഥാനമാണ് ഗോവ. 2015-16ലേതിനെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളിലെല്ലാം മദ്യ ഉപഭോഗ നിരക്ക് കുറവാണ്. ഈ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും 2015-16 ലെ സർവേയിൽ ആദ്യ പത്തിൽ ഉൾപ്പെട്ടിരുന്നു. അഞ്ച് വർഷം മുമ്പ് നടത്തിയ സർവേയിൽ ത്രിപുര രണ്ടാം സ്ഥാനവും തെലങ്കാന മൂന്നാം സ്ഥാനവും നേടിയിരുന്നു.

    കഴിഞ്ഞ സർവേയിൽ 46.7% മദ്യ ഉപഭോഗവുമായി ഒമ്പതാം സ്ഥാനത്തായിരുന്ന തമിഴ്നാട് ഇപ്പോൾ ഉപഭോഗത്തിൽ ഗണ്യമായ കുറവുമായി 25.4%ത്തോടെ 13-ാം സ്ഥാനത്താണ്. കേരളത്തിലും ഉപഭോഗ നിരക്ക് 37 ശതമാനത്തിൽ നിന്ന് 19.9 ശതമാനമായി കുറഞ്ഞു.

    മദ്യ നിരോധനമുള്ള സംസ്ഥാനങ്ങളിലെ ഉപഭോഗ നിരക്ക് ഇപ്രകാരമാണ്: നാഗാലാൻഡ് (24%), മിസോറാം (23.8%), ബിഹാർ (15.5%), ഗുജറാത്ത് (5.8%). കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ആൻഡമാൻ & നിക്കോബാർ 39.1% ആണ് പട്ടികയിൽ മുന്നിൽ. മണിപ്പൂരിലും അരുണാചൽ പ്രദേശിലുമാണ് സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ മദ്യം ഉപഭോഗമുള്ളത്. അത് യഥാക്രമം 26.09%, 24.2% എന്നിങ്ങനെ ആണ്.

    മദ്യ ഉപഭോഗം പ്രതിവർഷം 8-9% വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ദീപക് റോയ് പറയുന്നത്. ''രാജ്യത്തുടനീളം ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അരുണാചൽ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ ചെറിയ ജനസംഖ്യയുള്ളവയാണ്. എന്നാൽ തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ ഉപഭോക്താക്കൾ വളരെ കൂടുതലാണ്. രാജ്യത്തുടനീളം മദ്യ ഉപഭോഗത്തിൽ വർദ്ധനവ് കാണപ്പെടുന്നു'', അദ്ദേഹം പറയുന്നു.

    ഇന്ത്യൻ ഉപഭോക്താക്കൾ മുമ്പെത്തേക്കാളും കൂടുതൽ മദ്യത്തോട് അഭിലാഷമുള്ളവരാണെന്നാണ് അമർ സിൻഹ ചൂണ്ടിക്കാട്ടുന്നത്. ''ആളുകൾ ഇപ്പോൾ ലോകമെമ്പാടും സഞ്ചരിക്കുകയും ആഗോള തലത്തിലെ മദ്യപാന പ്രവണതകൾ അറിയുകയും ചെയ്യുന്നു. കൂടാതെ, മദ്യവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന വാർപ്പുമാതൃകകൾ പലതും തകർന്നു കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി സംസ്ഥാനങ്ങളിലും നഗരങ്ങളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ മദ്യ ഉപഭോഗം വർദ്ധിച്ചു. ഗ്രാമീണ വിപണികളിലും ടയർ 2, ടയർ 3 നഗരങ്ങളിലും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.'' അദ്ദേഹം വ്യക്തമാക്കി.

    മഹാമാരിയുടെ പശ്ചാത്തലം മദ്യ ഉപഭോഗ രീതിയെ മാറ്റിമറിച്ചതായി കാണുന്നുണ്ട്. ''യാത്രകൾ നിയന്ത്രിതമായതിനാൽ ആളുകൾ അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാൻ വീട്ടിൽ തന്നെ പ്രീമിയം ബ്രാൻഡഡ് മദ്യം സംഭരിക്കുകയും കഴിക്കുകയും ചെയ്യുന്നു. ഗാർഹിക ഉപഭോഗം ചെലവ് കുറഞ്ഞതാണ്. സംഭരിക്കാൻ എളുപ്പമുള്ളതും ദീർഘകാലം ആയുസ്സുള്ളതുമായ വീര്യമുള്ള മദ്യങ്ങൾക്ക് ബിയറുകളേക്കാൾ മുൻഗണന ലഭിക്കുന്നതിനും ഞങ്ങൾ സാക്ഷ്യം വഹിച്ചു,'' സിൻഹ പറഞ്ഞു.

    വിവിധ സംസ്ഥാനങ്ങളുടെ ഖജനാവിലേക്കുള്ള വരുമാനത്തിന്റെ 30% അല്ലെങ്കിൽ അതിൽ കൂടുതലോ സംഭാവന ചെയ്യുന്നത് മദ്യ വ്യവസായമാണ്. അതിനാൽ ഈ വ്യവസായത്തിന്റെ വളർച്ചയിലൂടെ വരുമാനം വർദ്ധിക്കാനുള്ള സാധ്യത സംസ്ഥാന സർക്കാരുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.
    Published by:Rajesh V
    First published: