നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Liquor Price | ആന്ധ്രാപ്രദേശില്‍ മദ്യവില കുറച്ചു; അനധികൃത മദ്യക്കടത്തും കള്ളവാറ്റും തടയാനെന്ന് സര്‍ക്കാര്‍

  Liquor Price | ആന്ധ്രാപ്രദേശില്‍ മദ്യവില കുറച്ചു; അനധികൃത മദ്യക്കടത്തും കള്ളവാറ്റും തടയാനെന്ന് സര്‍ക്കാര്‍

  പുതിയ വില ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു

  liquor

  liquor

  • Share this:
   മദ്യപാനികള്‍ക്ക് (tipplers) സന്തോഷ വാര്‍ത്തയുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ (Andhra Pradesh government). സംസ്ഥാനത്ത് മദ്യത്തിന്റെ വില (liquor price) കുറയ്ക്കാനുള്ള തീരുമാനവുമായാണ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (APSBCL) ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സംസ്ഥാനത്ത് വിവിധ ഐഎംഎഫ്എല്‍ ബ്രാന്‍ഡുകളുടെ വില 15-20 ശതമാനം വരെ കുറയും. പുതിയ വില ഞായറാഴ്ച (Sunday) മുതല്‍ പ്രാബല്യത്തിൽ വന്നു.

   എന്നാൽ വാറ്റ്, സ്‌പെഷ്യല്‍ മാര്‍ജിന്‍, അധിക എക്‌സൈസ് ഡ്യൂട്ടി എന്നിവ കുറച്ചതിന് ശേഷവുംആന്ധ്രാപ്രദേശില്‍ മദ്യത്തിന്റെ വില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. നേരത്തെ, മദ്യപാനികളെ നിരുത്സാഹപ്പെടുത്തുന്നതിനായാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആന്ധ്രപ്രദേശിലേയ്ക്കുള്ള മദ്യം കടത്തൽ വർദ്ധിച്ചു. ഇതോടെ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനായി വില കുറയ്ക്കാന്‍ സർക്കാർ നിര്‍ബന്ധിതരാവുകയായിരുന്നു.

   സംസ്ഥാനത്തേക്കുള്ള എക്സൈസ് തീരുവ അടയ്ക്കാത്ത മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോ (എസ്ഇബി) വരെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. മദ്യ കള്ളക്കടത്ത് തടയാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടും സംസ്ഥാനത്തേക്കുള്ള മദ്യത്തിന്റെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മദ്യത്തിന്റെ അതിര്‍ത്തി കടന്നുള്ള വരവും കള്ളവാറ്റും തടയുന്നതിന് മദ്യത്തിന് മേലുള്ള അധിക റീട്ടെയില്‍ എക്‌സൈസ് നികുതി കുറയ്‌ക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

   സ്പെഷ്യല്‍ ചീഫ് സെക്രട്ടറി (റവന്യൂ) രജത് ഭാര്‍ഗവ പുറപ്പെടുവിച്ച ഉത്തരവിൽ, മദ്യത്തിന് ഈടാക്കുന്ന വാറ്റ്, സ്പെഷ്യല്‍ മാര്‍ജിന്‍, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി / അഡീഷണല്‍ കൗണ്ടര്‍വെയ്ലിംഗ് ഡ്യൂട്ടി തുടങ്ങിയ നിരക്കുകള്‍ സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഐഎംഎഫ്എല്‍, ബിയര്‍, വൈന്‍, റെഡി ടു ഡ്രിങ്ക് ഇനങ്ങള്‍ എന്നിവയുടെ വിലയില്‍ ചുമത്തുന്ന അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി / അഡീഷണല്‍ കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടി നിരക്കുകളും കുറച്ചു. സംസ്ഥാനത്ത് നിന്ന് റെയ്ഡില്‍ പിടികൂടിയ മദ്യത്തിന്റെ അളവിലും കള്ളക്കടത്ത് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മദ്യക്കടത്ത് കേസില്‍ ഈ വര്‍ഷം 23,500 പ്രതികള്‍ക്കെതിരെ 17,654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 21 വരെ 6.20 ലക്ഷം ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 6,436 ലിറ്റര്‍ ബിയറും പിടിച്ചെടുത്തിട്ടുണ്ട്.

   സര്‍ക്കാര്‍ പല ശ്രമങ്ങൾ നടത്തിയിട്ടും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് തുടരുന്നതിനാല്‍ മദ്യത്തിന്റെ വില സംസ്ഥാനത്ത് കുറയ്ക്കാന്‍ തീരുമാനിച്ചതായി ടിഎന്‍ഐഇയുമായി ബന്ധപ്പെട്ട്, എപിഎസ്ബിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ഡി. വാസുദേവ റെഡ്ഡി പറഞ്ഞു.

   അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ ഈ നീക്കം സഹായിക്കുമെന്ന് മദ്യത്തിന്റെ വില കുറച്ചതിനെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മദ്യ വിമോചന പ്രചാര കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ വല്ലംറെഡ്ഡി ലക്ഷ്മണ റെഡ്ഡി പറഞ്ഞു.

   Summary: Andhra Pradesh government slashes liqour price to prevent bootlegging
   Published by:user_57
   First published:
   )}