നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Unlock 1 മാഹിയിൽ മദ്യശാലകൾ നാളെ തുറക്കും; വിൽപന വെള്ളിയാഴ്ച മുതൽ

    Unlock 1 മാഹിയിൽ മദ്യശാലകൾ നാളെ തുറക്കും; വിൽപന വെള്ളിയാഴ്ച മുതൽ

    മാഹിയിൽ വിൽക്കുന്ന മദ്യത്തിൻറെ വിലയിൽ വർധനവുണ്ട്. അതിവേഗം വിറ്റഴിയുന്ന 118 ബ്രാൻഡുകൾക്ക് കേരളത്തിനു സമാനമായ വിലയാണ് ചുമത്തുക

    mahe liquor shop

    mahe liquor shop

    • Share this:
    മാഹിയിൽ നാളെ മുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കടകൾ തുറക്കും. എന്നാൽ വിൽപന മറ്റന്നാൾ മുതൽ മാത്രമെ പുനരാരംഭിക്കു. നാളെ കടകൾ അണുവിമുക്തം ആകുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനയോഗിക്കും.

    മാഹിയിൽ വിൽക്കുന്ന മദ്യത്തിൻറെ വിലയിൽ വർധനവുണ്ട്. അതിവേഗം വിറ്റഴിയുന്ന 118 ബ്രാൻഡുകൾക്ക് കേരളത്തിനു സമാനമായ വിലയാണ് ചുമത്തുക. ബാക്കിയുള്ളവക്ക് 30 ശതമാനം പ്രത്യേക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യം വാങ്ങുന്നതിനായി മാഹിക്ക് പുറത്തുളളവർ എത്തുന്നത് നിരുത്സാഹപ്പെടുത്താനാണ് വിലവർദ്ധന കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
    TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
    നിലവിലെ നിരക്ക് മൂന്ന് മാസത്തേക്കാണ് ബാല്യത്തിൽ ഉണ്ടാവുക. അതിനുശേഷം നിരക്കുകൾ വീണ്ടും പരിഷ്കരിക്കും. മാഹിയിൽ നിലവിൽ വിദേശ മദ്യം വിൽക്കുന്ന 60 കടകളാണ് ഉള്ളത്. ഇതിൽ നാലെണ്ണത്തിന് എതിനെതിരെ നിയമ നടപടികൾ തുടരുകയാണ്. ബാക്കിയുള്ള 56 കടകൾക്കാണ് പ്രവർത്തിക്കാൻ ആവുക. അതേസമയം ബാറുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ഇല്ല .



    മാഹിയിൽ പ്രതിദിനം 50 ലക്ഷത്തിയിലധികം രൂപയുടെ മദ്യവില്പനയാണ് നടന്നിരുന്നത്. എന്നാൽ വില വർധന വിപണിയെ ബാധിക്കും. എന്നാൽ കോവിസ് വ്യാപത്തിന്റെ ആശങ്ക നിലവിൽ ഉള്ളതിനാൽ പുറത്ത് നിന്നുള്ളവരെ നിരുത്സാഹപ്പെടുത്തുന്നത് അനിവാര്യമാണെന്നാണ് മാഹി ഭരണകൂടത്തിന്റെ നിലപാട്.


    First published:
    )}