HOME » NEWS » India » LIST OF FORBIDDEN THINGS AT ONE CAFE IN PUNE IS GOING VIRAL

ഉപദേശവും ശൃംഗാരവും പല്ലുതേപ്പും വിലക്കി ഇവിടെ ഒരു കഫേ; വേറെ എവിടെയുമല്ല ഇവിടെ തന്നെ

സൗജന്യം ഉപദേശം വേണ്ടെന്നും കാഷ്യറുമായി ശൃംഗരിക്കരുതെന്നും ഉള്ള നിർദ്ദേശങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

News18 Malayalam | news18
Updated: February 25, 2021, 9:33 PM IST
ഉപദേശവും ശൃംഗാരവും പല്ലുതേപ്പും വിലക്കി ഇവിടെ ഒരു കഫേ; വേറെ എവിടെയുമല്ല ഇവിടെ തന്നെ
irani cafe
  • News18
  • Last Updated: February 25, 2021, 9:33 PM IST
  • Share this:
പല തരം കഫേകൾ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. കഫേകളിൽ പോയി ഒരു കാപ്പിയൊക്കെ കുടിച്ച് ചുമ്മാതെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. ഓരോ കഫേകളും പലതരം നിബന്ധനകളിൽ പ്രവർത്തിക്കുന്നതാണ്. മിക്കയിടങ്ങളിലും പുകവലി അനുവദനീയമല്ല. ചില കഫേകളിൽ പുകവലിക്കായി പ്രത്യേക ഇടങ്ങൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒരു കഫേയാണ് പുനെയിൽ ഉള്ളത്. എന്നാൽ, ഈ കഫേയിൽ വിലക്കപ്പെട്ട കാര്യങ്ങളുടെ പട്ടിക കണ്ടാൽ ആരും ഒന്ന് അമ്പരന്ന് പോകും.

കാരണം, തങ്ങളുടെ കഫേയിൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് വ്യക്തമാക്കുന്ന ഒരു യമണ്ടൻ ലിസ്റ്റ് ആണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. കഫേയിൽ ഇവർ സ്ഥാപിച്ചിരിക്കുന്ന ഈ പട്ടികയുടെ ഫോട്ടോ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതോടെയാണ് ഇക്കാര്യത്തിൽ വലിയ ചർച്ചകൾ ഉരുത്തിരിഞ്ഞത്. ചർച്ചകൾക്ക് തീ പിടിച്ച് ചർച്ചകൾ ഇപ്പോൾ രണ്ടു ഭാഗമായി തിരിഞ്ഞാണ് നടക്കുന്നത്.

കൊറോണ വൈറസ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ഏറ്റവും അധികം പ്രതിസന്ധി നേരിട്ടത് റസ്റ്റോറന്റുകൾക്കും കഫേകൾക്കും ഒക്കെ ആയിരുന്നു. ഏതായാലും ഇപ്പോൾ ഹോട്ടലുകളും റസ്റ്റോറന്റുകളും കഫേകളും വീണ്ടും തുറന്നിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് കഫേകളും റസ്റ്റോറന്റുകളും മറ്റും തുറന്നു പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ, മാസ്കും സാമൂഹ്യ അകലം പാലിക്കലും ഇവിടങ്ങളിൽ നിർബന്ധമാണ്.


ആളുകളും നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ ഇടങ്ങളിലേക്ക് എത്തുകയാണ്. കൊറോണ കാലത്ത് നിർദ്ദേശങ്ങൾ ഒക്കെ പാലിച്ച് മുൻകരുതലോടെയാണ് ആളുകൾ കഫേകളിലേക്കും റസ്റ്റോറന്റുകളിലേക്കും എത്തുന്നത്. ആളുകൾ കോവിഡ് കാലത്തിന് മുമ്പുള്ള പതിവുകളിലേക്ക് വീണ്ടും എത്തുകയാണ്. അതുകൊണ്ടു തന്നെ, എല്ലാ വിധ സുരക്ഷ മാനദണ്ഡങ്ങളും അനുസരിച്ചാണ് റസ്റ്റോറന്റുകളും പ്രവർത്തിക്കുന്നത്.

എല്ലാവർക്കും നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ ഓരോ റസ്റ്റോറന്റുകളും ബാധ്യസ്ഥമാണ്. ഇതിനിടയിലാണ് പുനെയിലെ ഒരു കഫേ അവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കായി പതിപ്പിച്ച
നിർദ്ദേശങ്ങൾ വൈറലായിരിക്കുന്നത്. 'ഇവിടെ എന്താണ് സംഭവിച്ചത്?' എന്ന ചോദ്യവുമായി ട്വിറ്റർ ഉപയോക്താവ് ആയ @zhavanchongya ആണ് ഈ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. പുനെയിലെ 'ഇറാനി കഫേ' എന്ന് വിളിക്കപ്പെടുന്ന റസ്റ്റോറന്റിലാണ് ഈ വ്യത്യസ്തമായ മെനു ലിസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങൾ ബജറ്റ് സൗഹൃദപരമായി വിളമ്പുന്നതിൽ ശ്രദ്ധേയമാണ് ഈ കഫേ.


ഏതായാലും കഫേയിൽ സ്ഥാപിച്ചിരിക്കുന്ന ഈ പട്ടികയിൽ പന്ത്രണ്ടോളം കാര്യങ്ങൾക്ക് ആണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുകവല പാടില്ല, പുറത്തു നിന്നുള്ള ഭക്ഷണം പാടില്ല, വിലപേശൽ പാടില്ല തുടങ്ങിയ വളരെ സാധാരണമായ കാര്യങ്ങളാണ് പട്ടികയുടെ ആദ്യഭാഗത്ത് ഉള്ളത്. എന്നാൽ, അത് കഴിഞ്ഞ് എത്തുമ്പോൾ വായിക്കുന്നവർ വാ പൊളിച്ച് പോകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ഉള്ളത്.


ലാപ് ടോപ് കൊണ്ടു വരരുത്, കടം പറയരുത്, ഉച്ചത്തിൽ സംസാരിക്കരുത്, ചില്ലറ ചോദിക്കരുത്, തീപ്പെട്ടിയില്ല, ചൂതാട്ടത്തെക്കുറിച്ച് സംസാരിക്കരുത്, മുടി ചീകരുത്, പല്ലു തേക്കരുത്, കസേരയിൽ കാല് കയറ്റി വെക്കരുത്, ഉറങ്ങരുത്, ദൂരേക്ക് ഓടരുത്, മേശയ്ക്കടിയിൽ ഗം ഒട്ടിക്കരുത്, മൊബൈൽ ഗെയിം കളിക്കരുത്, ഫുഡ് കൂപ്പണുകൾ ഇല്ല, കാഷ്യറുമായി ശൃംഗരിക്കരുത്, വെറുതെ ഉപദേശിക്കരുത് - ഇതെല്ലാമാണ് ഈ കഫേയിലെ 'അരുതു'കൾ.

സൗജന്യം ഉപദേശം വേണ്ടെന്നും കാഷ്യറുമായി ശൃംഗരിക്കരുതെന്നും ഉള്ള നിർദ്ദേശങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏതായാലും ഇറാനി കഫേയുടെ അരുതുകൾ ട്വിറ്റർ ഏറ്റെടുത്തു. അതേസമയം, ഈ കഫേയിൽ ഒരിക്കൽ പോകണമെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഇതിനിടയിൽ മറ്റൊരാൾ, 'ശ്വാസം വിടരുത്' എന്നു കൂടി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു.
Published by: Joys Joy
First published: February 24, 2021, 4:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories