• HOME
  • »
  • NEWS
  • »
  • india
  • »
  • Ayodhya Verdict | വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ഇഖ്ബാൽ അൻസാരി

Ayodhya Verdict | വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ഇഖ്ബാൽ അൻസാരി

സുപ്രീംകോടതിയുടെ ഈ തീരുമാനത്തിൽ സന്തോഷമുണ്ട്. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു.

ഇഖ്ബാൽ അൻസാരി

ഇഖ്ബാൽ അൻസാരി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് കേസിലെ പ്രധാന കക്ഷികളിൽ ഒരാളായ ഇഖ്ബാൽ അൻസാരി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത്രയും കാലം നീണ്ടുനിന്ന ഒരു പ്രശ്നത്തിന് അവസാനമായതിൽ സന്തോഷമുണ്ടെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു.

    അയോധ്യയിൽ നിന്ന് വാർത്താ ഏജൻസിയോട് ഫോണിൽ സംസാരിക്കവെയാണ് ഇഖ്ബാൽ അൻസാരി നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധിക്കെതിരെ തങ്ങളുടെ ഭാഗത്ത് നിന്ന് വെല്ലുവിളികൾ ഉണ്ടാകില്ലെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു. സുപ്രീംകോടതിയുടെ ഈ തീരുമാനത്തിൽ സന്തോഷമുണ്ട്. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു.

    Ayodhya Verdict | ഇനിയും വരാനുണ്ട് സുപ്രധാന വിധി; ബാബറി മസ്ജിദ് തകർത്ത കേസിലും വിധി കാത്ത് പ്രമുഖർ

    മോസ്ക് പണിയാൻ സ്ഥലം കണ്ടെത്തി കൊടുക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു. മുസ്ലിംഗങ്ങളുടെ വിജയമാണ് ഉണ്ടായതെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു.
    First published: