• HOME
  • »
  • NEWS
  • »
  • india
  • »
  • LIVE IN RELATIONSHIP BETWEEN MAN MARRIED WOMAN ILLICIT SAYS RAJASTHAN HIGH COURT

വിവാഹിതയായ സ്ത്രീ അന്യപുരുഷനൊപ്പം ഒരുമിച്ച് കഴിയുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

30 കാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന 27കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ജയ്പുര്‍: അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. 30 കാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന 27കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പൊലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് തള്ളി.

    തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കൂടാതെ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് ഭര്‍ത്താവും വീടും ഉപേക്ഷിച്ച് വേര്‍പിരിഞ്ഞ് താമസിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.

    Also Read- 'വിവാഹജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധത്തെ നിയമവിരുദ്ധമെന്ന് വിളിക്കാനാകില്ല': മുംബൈ കോടതി

    ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

    Also Read- അനുവാദമില്ലാത്ത ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണം; ഭാര്യയുടെ ശരീരത്തിന്റെ ഉടമയല്ല ഭർത്താവ്: കേരള ഹൈക്കോടതി

    ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള യുവതിയും യുവാവും സമര്‍പ്പിച്ച ഹര്‍ജിയില്‍ യുവതിയുടെ ഭര്‍ത്താവില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്ന് ഭീഷണി നേരിടുന്നതായും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമാനമായ കേസില്‍ രാജ്യത്തിന്റെ സാമൂഹികഘടനയ്ക്ക് കോട്ടമുണ്ടാക്കുന്ന വിധത്തിലുള്ള സ്ത്രീ- പുരുഷ ബന്ധം നിയമവിരുദ്ധമാണെന്നുള്ള അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടുകയും പൊലീസ് സംരക്ഷണത്തിനുള്ള അപേക്ഷ തള്ളുകയും ചെയ്തു.

    Also Read- സുനന്ദ പുഷ്കർ കേസ്: ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി

    English Summary: The Rajasthan High Court recently in an order termed the live-in relationship between a man and a married woman “illicit”.In the order, the single-judge bench of Justice Satish Kumar Sharma also denied the petitioners’ request for police protection.
    Published by:Rajesh V
    First published:
    )}