HOME » NEWS » India » LIVING TOGETHER WITHOUT MARRYING DOESNT CONSTITUTE AN OFFENCE PH HIGH COURT

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാം; ലിവിംഗ് ടുഗെദര്‍ കുറ്റമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ലിവിംഗ് ടുഗെദര്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു.

News18 Malayalam | news18-malayalam
Updated: May 21, 2021, 5:59 PM IST
പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാം; ലിവിംഗ് ടുഗെദര്‍ കുറ്റമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ലിവിംഗ് ടുഗെദര്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
  • Share this:
ചണ്ഡീഗഢ്: ലിവിംഗ് ടുഗെദര്‍ കുറ്റമായി കണക്കാക്കാനാകില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജയ്ശ്രീ താക്കൂര്‍ അധ്യക്ഷനായി ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് കമിതാക്കൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. ഇരുവരുടേയും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്. ലിവിംഗ് ടുഗദര്‍ ഒരിക്കലും കുറ്റകൃത്യമല്ല. മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,’ കോടതി പറഞ്ഞു.

Also Read തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട്; സുകുമാരൻ നായരുടെ കോലം കത്തിച്ചു

ലിവിംഗ് ടുഗെദര്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒന്നിച്ചു താമസിക്കുന്ന 22 വയസുകാരിയായ സ്ത്രീയും 19 വയസുകാരനുമാണ് കോടതിയെ സമീപിച്ചത്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസുവരെ ഒരുമിച്ച് ജീവിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

'ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്, ഗമകൂട്ടാന്‍ കളവ് പറയരുത്': മന്ത്രി ആര്‍. ബിന്ദുവിനെതിരെ ബി. ഗോപാലകൃഷ്ണന്‍



തൃശൂര്‍:  ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ആര്‍.ബിന്ദുവിൻറെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രൊഫസർ എന്ന പരാമർശത്തെ വിമർശിച്ച്  ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയില്‍ പേര് പറഞ്ഞത്. അവര്‍ യു.ജി.സി. നിയമമനുസരിച്ച് പ്രൊഫസറല്ല എന്ന കാര്യം ബാക്കി ആളുകള്‍ക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് അറിവുള്ളതാണല്ലോ. മന്ത്രിക്ക് തുടക്കത്താല്‍ നാവുപിഴ എന്ന് തോന്നാന്‍ വഴിയില്ല. കാരണം എഴുതി വായിക്കുകയാണല്ലോ. നേരത്തെ എഴുതി കൊടുത്താല്‍ മാത്രമാണ് വായിക്കാന്‍ കഴിയുകയെന്ന് ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കോ മന്ത്രിക്കോ യു.ജി.സി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ല. പിന്നെ എങ്ങിനെ പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യും. സാധാരണ നാട്ടുംപുറത്ത് സംസാരിക്കുന്ന പോലെയാണൊ ഭരണഘടനപരമായ പദവി വഹിക്കാന്‍ വേണ്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. കളവ് പറഞ്ഞെന്ന് പറയുന്നില്ല. പക്ഷെ കളവാണ് ആ വിളി. യു.ജി.സി. നിയമം അനുസരിച്ച് യൂണിവേഴ്‌സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസര്‍ തസ്തികയില്‍. ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണ്. ലക്ചര്‍ എന്നും വിളിക്കാം. ഇത് മന്ത്രിക്ക് അറിയാം. ഗമകൂട്ടാന്‍ പ്രാഫസര്‍ എന്ന് പറയിപ്പിച്ചു- അദ്ദേഹം ആരോപിച്ചു.

പക്ഷെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അത് പക്ഷെ ഗവര്‍ണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവമാണ്. വാസ്തവത്തില്‍ ശരിയായ പേരില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടത്. അല്ലങ്കില്‍ മന്ത്രി വിശദീകരണം തരണം. വേറുതെ ഒന്ന് ചോദിക്കുകയാണ്, ബിന്ദു ടീച്ചര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണല്ലൊ അല്ലേ? ഒന്ന് ഓര്‍മ്മപ്പെടുത്തിയതാണ്. കാരണം ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്. ഗമകൂട്ടാന്‍ കളവ് പറയരുത്-ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Published by: Aneesh Anirudhan
First published: May 21, 2021, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories