നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ആർട്ടിക്കിൾ 370 റദ്ദാക്കൽ: സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് അദ്വാനി

    ആർട്ടിക്കിൾ 370 റദ്ദാക്കൽ: സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് അദ്വാനി

    ദിവസങ്ങളായി നീണ്ടുനിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.

    എൽ കെ അദ്വാനി

    എൽ കെ അദ്വാനി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി. രാജ്യത്തിന്‍റെ ദേശീയ ഏകീകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ധൈര്യപൂർവമുള്ള നടപടിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൽ കെ അദ്വാനി പറഞ്ഞു.

      ആർട്ടിക്കിൾ 370 എടുത്തുമാറ്റുകയെന്നത് ജനസംഘം രൂപീകരിക്കപ്പെട്ട കാലം മുതൽ ബി ജെ പിയുടെ ആശയത്തിലുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിക്കുന്നു. ജമ്മു ആൻഡ് കശ്മീരിന്‍റെയും ലഡാക്കിന്‍റെയും വികസനത്തിനും സമാധാനത്തിനും വളർച്ചയ്ക്കും ഇത് നല്ലതാണെന്നും എൽ കെ അദ്വാനി പറഞ്ഞു.

      അപലപിച്ച് പാകിസ്ഥാൻ; ഇന്ത്യയുടെ ഏകപക്ഷീയ തീരുമാനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ല

      ദിവസങ്ങളായി നീണ്ടുനിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം തന്നെയാണ് അമിത് ഷാ സഭയിൽ അവതരിപ്പിച്ചത്.

      ആർട്ടിക്കിള്‍ 370 റദ്ദാക്കാനുളള തീരുമാനം കേന്ദ്രസർക്കാർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ഇന്ന് പ്രഖ്യാപനമെത്തുന്നത്.

      First published:
      )}