HOME » NEWS » India » LOCALS COLLECT FUNDS BUILD ROAD ON THEIR OWN IN PURNEA JK

നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവികൊടുത്തില്ല; സഹികെട്ട നാട്ടുകാർ പണം പിരിച്ച് റോഡ് നിർമ്മിച്ചു

നാട്ടുകാർ ഗംഗ ഡാർജിലിംഗ് റോഡ് നന്നാക്കണമെന്ന ആവശ്യവുമായി മുൻസിപ്പാലിറ്റി അധികൃതരെ നിരവധി തവണ സമീപിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: June 17, 2021, 4:09 PM IST
നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവികൊടുത്തില്ല; സഹികെട്ട നാട്ടുകാർ പണം പിരിച്ച് റോഡ് നിർമ്മിച്ചു
പ്രതികാത്മക ചിത്രം
  • Share this:
ബീഹാറിലെ പൂർണിയ മുൻസിപ്പൽ കോർപറേഷനിലെ ഗ്വാവ ബരി എന്ന സ്ഥലത്ത് ഒരു റോഡ് വേണമെന്നത് പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ചുരുങ്ങിയത് വർഷത്തിൽ നാല് മാസമെങ്കിലും ഇവിടെ വെള്ളപ്പൊക്കമുണ്ടാവാറുണ്ട്. നാട്ടുകാർ ഗംഗ ഡാർജിലിംഗ് റോഡ് നന്നാക്കണമെന്ന ആവശ്യവുമായി മുൻസിപ്പാലിറ്റി അധികൃതരെ നിരവധി തവണ സമീപിച്ചിരുന്നു. എന്നാൽ പരാതി പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല എന്ന് മാത്രമല്ല പ്രദേശത്ത് ഒരു തവണ വന്ന് നോക്കാൻ പോലും ബന്ധപ്പെട്ടവർ കൂട്ടാക്കിയില്ല.

ഒടുവിൽ സഹികെട്ട നാട്ടുകാർ സ്വയം റോഡ് നിർമ്മിക്കാൻ തീരുമാനിച്ചു. തൊഴിലാളികൾ, ഡോക്ടർമാർ തുടങ്ങി വിവിധ ജോലികൾ ചെയ്യുന്ന നാട്ടുകാർ എല്ലാവരും കൂടി ഒരുമിച്ച് ഈ സാഹസത്തിന് വേണ്ടി മുന്നോട്ട് വരികയായിരുന്നു. റോഡ് വികസനത്തിനായി ഫണ്ട് സമാഹരണം തുടങ്ങിയ പ്രദേശവാസികൾ എല്ലാവരും ചേർന്ന് റോഡ് നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോയി. പ്രതിഷേധമെന്നോണം നാട്ടുകാർ പ്രദേശത്തെ എംഎൽഎയുടേയും എംപിയുടേയും മുൻസിപ്പൽ കൗൺസിലറുടേയും ചിത്രങ്ങൾ ചേർത്ത് ‘കാണ്മാനില്ല’ എന്ന ബോർഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.

Also Read-വാഹനങ്ങളുടെ ഫിറ്റ്നസ്, പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി; തീരുമാനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

അധികൃതരുടെ അനാസ്ഥ കാരണം തങ്ങളുടെ ജീവിതം, പ്രത്യേകിച്ച് മഴക്കാലത്ത്, ദുസ്സഹമായെന്ന് പ്രദേശവാസിയും അടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ ഡോ. വികാസ് കുമാർ പറയുന്നു. നിരവധി തവണ സർക്കാർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയതു പോലുമില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു.

ആവശ്യമായ ഫണ്ടില്ലെന്നും പറഞ്ഞ് പ്രാദേശിക കൗൺസിലറായ ആശാ ദേവി തങ്ങളുടെ ആവശ്യം തള്ളിയെന്നും എംപിയും എംഎൽഎയും പ്രദേശം സന്ദർശിക്കാൻ പോലും കൂട്ടാക്കിയില്ലെന്നും നാട്ടുകാർ പറയുന്നു.

മഴക്കാലത്ത് വെള്ളം കയറിയ റോഡ് വഴി വൈദ്യുതി ആഘാതം സൃഷ്ടിക്കാറുണ്ടെന്നും ജീവൻ പണയം വെച്ചാണ് നാട്ടുകാർ യാത്ര ചെയ്യാറുള്ളതെന്നും വികാസ് കുമാർ കൂട്ടിച്ചേർത്തു. വെള്ളം കയറിയ റോഡിൽ നിന്ന് ഷോക്കേറ്റ് ഈയടുത്ത് ഒരു മൃഗം ചത്തുവെന്നും അദ്ദേഹം പറയുന്നു.

Also Read-സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണ മാനദണ്ഡമായി; 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ കണക്കിലെടുക്കും

അധികൃതരുടെ അനാസ്ഥയോടുള്ള പ്രതിഷേധമെന്നോണമാണ് നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി റോഡ് നിർമ്മിച്ചതെന്ന് വികാസ് കുമാർ പറയുന്നു. നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി ആളുകൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഓരോരുത്തരായി വീതിച്ചെടുത്തെന്നും അവ ഭംഗിയായി നിർവ്വഹിച്ചെന്നും അദ്ദേഹം പറയുന്നു.

കൂടാതെ, അടുത്ത തെരെഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ട് ചെയ്യുമെന്ന് നാട്ടുകാർ മുഴുവൻ സത്യം ചെയ്തിട്ടുമുണ്ട്.

ഈയടുത്ത് ബീഹാറിൽ ശക്തമായ മഴയിലും കാറ്റിലും പാലം തകർന്ന് രണ്ടായി പിളർന്നിരുന്നു. ബിഹാറിന്റ തലസ്ഥാനമായ പാറ്റ്നക്ക് സമീപം ധനപൂർ ടൗണിലുള്ള പിപാ പാലമാണ് തകർന്നത്. സമീപത്തുള്ള ദിയാര എന്ന പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗമാണ് ഈ പാലം. ദിയാരയെ സമീപത്തെ നഗരമായ പറ്റ്നയുമായി ബന്ധിപ്പിച്ചിരുന്നത് ഏക പാലമായിരുന്നു ഇത്. പാലം തകർന്നതോടെ ധനപൂർ - ദിയാര റൂട്ടിലുള്ള ആറ് പഞ്ചായത്തുകളുമായുള്ള ബന്ധം വിച്ചേദിക്കപ്പെട്ടു.
Published by: Jayesh Krishnan
First published: June 17, 2021, 4:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories