നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സാഹചര്യങ്ങൾ 'സാമൂഹ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യം'; ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാനാവില്ല: പ്രധാനമന്ത്രി

  സാഹചര്യങ്ങൾ 'സാമൂഹ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യം'; ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാനാവില്ല: പ്രധാനമന്ത്രി

  ഒറ്റയടിക്ക് ലോക്ക് ഡൗൺ പിൻവലിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ബിജെഡി നേതാവ് പിനാകി മിശ്ര പറഞ്ഞു.

  pm modi

  pm modi

  • Share this:
   ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടുന്നതിന്റെ സൂചനകള്‍ നൽകി  പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാഹചര്യങ്ങൾ സാമൂഹ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

   ഓരോ ജീവനും രക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മോദി പറഞ്ഞു. ജാഗ്രതയോട് കൂടിയ കടുത്ത നടപടികൾ വേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

   ജാഗ്രത തുടരേണ്ടതുണ്ടെന്നും മോദി നേതാക്കളോട് പറഞ്ഞു. ഒറ്റയടിക്ക് ലോക്ക് ഡൗൺ പിൻവലിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ബിജെഡി നേതാവ് പിനാകി മിശ്ര പറഞ്ഞു. കൊറോണയ്ക്ക് മുമ്പുള്ള ജീവിതവും കൊറോണയ്ക്ക് ശേഷമുള്ള ജീവിതവും സമാനമാകില്ലെന്ന് മോദി പറ‍ഞ്ഞതായും പിനാകി മിശ്ര വ്യക്തമാക്കി.
   You may also like:500 ടൺ! മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പിടികൂടിയ ചീഞ്ഞ മീനിന്റെ തൂക്കം [PHOTO]COVID 19| ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാടകമെഴുതൂ; രചനകൾ ക്ഷണിച്ച് 'നാടക്'
   [NEWS]
   2പേളിക്ക് മുഖത്തിടാൻ വേപ്പില ഫേസ്‌പാക്ക് ഒരുക്കി അമ്മ മോളി; എന്നാൽ പേളി ചെയ്തതോ?
   [PHOTO]


   ഇക്കാര്യത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി 11ന് ചർച്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും മറ്റൊരു നേതാവ് പറഞ്ഞു. രോഗവ്യാപനവും മരണവും കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് സൂചന. ഗുലാം നബി ആസാദ്, ശരദ് പവാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
   First published:
   )}