ലോക്ക് ഡൗൺ പ്രതിസന്ധിയിൽ ഉണ്ടായിരുന്ന താത്ക്കാലിക ജോലി കൂടി നഷ്ടമായതോടെ പച്ചക്കറി വിൽപ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് അധ്യാപകൻ. ഡൽഹി സര്‍വോദയ ബാൽ വിദ്യാലയയിലെ ഇംഗ്ലീഷ് അധ്യാപകനായ വസീർ സിംഗ് ആണ് ഉപജീവനത്തിനായി പച്ചക്കറി വിൽപ്പന തുടങ്ങിയിരിക്കുന്നത്. സ്കൂളിൽ ദിവസ വേതനത്തിൽ ജോലി ചെയ്തിരുന്ന താത്ക്കാലിക അധ്യാപകനായിരുന്നു 34കാരനായ വസീർ. എന്നാൽ മെയ് 8 മുതൽ തങ്ങൾക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് വസീർ പറയുന്നത്. ഇത് മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് വേറേ ജോലി തേടിയിറങ്ങിയത്.
എംഎ ബിരുദധാരിയായ വസീർ, എംഎഡ്, CIET കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്കൂളുകൾ അടച്ചതോടെ ഒരു ദിവസം പഠിപ്പിക്കുന്ന സ്കൂൾ പ്രിൻസിപ്പളിന്റെ സന്ദേശം ലഭിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജോലിക്ക് വരണ്ട എന്നായിരുന്നു സന്ദേശം. കയ്യിൽ വേറെ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല.ദിവസ വരുമാനം നിലച്ചതോടെ കുടുംബം പോറ്റാൻ വേറെ വഴിയില്ലാതെ തെരുവുകൾ തോറും നടന്ന് പച്ചക്കറി വിൽക്കാൻ ആരംഭിച്ചു. എന്നാണ് വസീർ പറയുന്നത്. ഹരിയാനയിലെ പാനിപ്പട്ടിലാണ് ഇയാളുടെ കുടുംബം. കുടുംബത്തിലെ ഏക വരുമാന മാർഗവും വസീർ തന്നെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.