• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം: ലോയിസ് സോഫിയയ്ക്ക് ജാമ്യം


Updated: September 4, 2018, 12:49 PM IST
ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം: ലോയിസ് സോഫിയയ്ക്ക് ജാമ്യം

Updated: September 4, 2018, 12:49 PM IST
ചെന്നൈ: വിമാനത്താവളത്തില്‍ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ തമിഴ് എഴുത്തുകാരിയും ഗവേഷക വിദ്യാര്‍ഥിനിയുമായ ലോയിസ് സോഫിയയ്ക്ക് ജാമ്യം അനുവദിച്ചു. തൂത്തുക്കുടി കോടതിയാണ് ലോയിസിന് ജാമ്യം അനുവദിച്ചത്.

ലോയിസ് സോഫിയയുടെ അറസ്റ്റിനെതിരെ തമിഴ്‌നാട്ടി വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അറസ്റ്റിനെതിരെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തി.

ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സ്റ്റാലിന്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യണം. അറസ്റ്റു ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.


തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ചാണ് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബി.ജെ.പിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് സോഫി മുദ്രാവാക്യം മുഴക്കിയത്. ഇതേത്തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനിടെ തമിഴസൈ സൗന്ദര്‍രാജന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ലോയിസ് സോഫിയയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
First published: September 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍