• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം: ലോയിസ് സോഫിയയുടെ അറസ്റ്റിനെതിരെ സ്റ്റാലിന്‍


Updated: September 4, 2018, 12:27 PM IST
ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം: ലോയിസ് സോഫിയയുടെ അറസ്റ്റിനെതിരെ സ്റ്റാലിന്‍

Updated: September 4, 2018, 12:27 PM IST
ചെന്നൈ: വിമാനത്താവളത്തില്‍ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് തമിഴ് എഴുത്തുകാരിയും ഗവേഷക വിദ്യാര്‍ഥിനിയുമായ ലോയിസ് സോഫിയയെ അറസ്റ്റ് ചെയ്തതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്മാകുന്നു. അറസ്റ്റിനെതിരെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തി.

ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സ്റ്റാലിന്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യണം. അറസ്റ്റു ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അറസ്റ്റിലായ ലോയിസ് സോഫിയയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ചാണ് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബി.ജെ.പിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് സോഫി മുദ്രാവാക്യം മുഴക്കിയത്. ഇതേത്തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനിടെ തമിഴസൈ സൗന്ദര്‍രാജന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ലോയിസ് സോഫിയയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സോഫിയ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
First published: September 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍