HOME /NEWS /India / മഹാരാഷ്ട്രയിൽ സഖ്യമായി: ബിജെപി 25 സീറ്റിൽ; ശിവസേന 23 സീറ്റിൽ

മഹാരാഷ്ട്രയിൽ സഖ്യമായി: ബിജെപി 25 സീറ്റിൽ; ശിവസേന 23 സീറ്റിൽ

ശിവസേന മേധാവി ഉദ്ധവ് താക്കറെയും ബിജെപി അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വാർത്താസമ്മേളനത്തിൽ

ശിവസേന മേധാവി ഉദ്ധവ് താക്കറെയും ബിജെപി അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വാർത്താസമ്മേളനത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ 50-50 എന്ന നിലയിൽ വീതിക്കും

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മുംബൈ: പിണക്കങ്ങളെല്ലാം മറന്ന് ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യ തീരുമാനം പ്രഖ്യാപിച്ചത്.

    ഉത്തർപ്രദേശ് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 48ൽ 42 സീറ്റും സേന - ബിജെപി സഖ്യം നേടി. പക്ഷെ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം പിളർന്നു. ശിവസേന ഒറ്റയ്ക്ക് മത്സരിച്ചു. മോദി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകരായി മാറി ശിവസേന പിന്നീട് മാറി. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലെ പിന്തുണയ്ക്കായി ബിജെപിക്കുമുന്നിൽ കടുത്ത ഉപാധികളാണ് ശിവസേന വെച്ചത്. ഇതിൽ മിക്കതും അംഗീകരിച്ചാണ് ഇപ്പോൾ സഖ്യം ഉണ്ടായിരിക്കുന്നത് .

    കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന തലവൻ ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തിയതോടെയാണ് സഖ്യത്തിന് വഴി തുറന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ 50-50 എന്ന നിലയിൽ വീതിക്കും. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിന് ശേഷം വെച്ച് മാറും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. സഖ്യമില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന തിരിച്ചറിവാണ് നിലപാടുകളിൽ അയവുവരുത്താൻ ഇരു പാർട്ടികളെയും പ്രേരിപ്പിച്ചത്.

    First published:

    Tags: 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Loksabha election 2019, Maharashtra Shiv Sena, Shiv sena, ബിജെപി, മഹാരാഷ്ട്ര, ശിവസേന