തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കുറ്റകരമായ അനാസ്ഥയെന്ന് സമാജ് വാദി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തുന്ന എല്ലാ വോട്ടും ബിജെപിക്കായി രജിസ്റ്റർ ചെയ്തു വച്ചിരിക്കുകയാണെന്ന ആരോപണമാണ് അഖിലേഷ് ഉന്നയിച്ചിരിക്കുന്നത്. മിക്ക പോളിംഗ് ഉദ്യോഗസ്ഥർക്കും ഇവിഎം ഉപയോഗിക്കാൻ വേണ്ട പരിശീലനം പോലും നൽകിയിട്ടില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തിയിട്ടുണ്ട്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു വിമർശനം. Also Read-Lok Sabha Election 2019: 'വിശ്വാസികളുടെ നിലപാട് പ്രതിഫലിക്കും'; സമദൂരം ആവര്‍ത്തിച്ച് ജി.സുകുമാരന്‍ നായര്‍ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇവിഎം തകരാറിലാണ് അല്ലെങ്കിൽ ബിജെപിക്കായി വോട്ട് പോകുന്നു. ഇവിഎം ഉപയോഗിക്കത്തക്ക പരിശീലനം പോളിംഗ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും അധികൃതർ തന്നെ പറയുന്നു.. ഇതുവരെ 350ലധികം വോട്ടിംഗ് മെഷീനുകളാണ് പുനഃസ്ഥാപിക്കപ്പെട്ടത്. 50000 കോടിയോളം ചിലവിടുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇത് കുറ്റകരമായ അനാസ്ഥയാണ്. എന്നായിരുന്നു അഖിലേഷ് ട്വിറ്ററിൽ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.