HOME /NEWS /India / Lok Sabha Election 2019: രാജ്യതലസ്ഥാനത്തും ബിജെപി; ഏഴിടത്തും വ്യക്തമായ ലീഡ്

Lok Sabha Election 2019: രാജ്യതലസ്ഥാനത്തും ബിജെപി; ഏഴിടത്തും വ്യക്തമായ ലീഡ്

Illustration: Mir Suhail

Illustration: Mir Suhail

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും ബിജെപി തരംഗം. ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലത്തിലും ബിജെപിക്ക് വ്യക്തമായ ലീഡ്. ഇസ്റ്റ് ഡൽഹിയിൽ ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ 40,000 വോട്ടുകൾക്ക് മുന്നിലാണ്. കോൺഗ്രസ് സ്ഥാനാർഥി അവിന്ദർ സിംഗ് ലൗലിയെയാണ് ഗൗതം പിന്നിലാക്കിരിക്കുന്നത്. ഇവിടത്തെ എഎപി സ്ഥാനാർഥി അതിഷി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ഈസ്റ്റ് ഡൽഹി.

    ന്യൂഡൽഹിയിൽ കോൺഗ്രസിന്റെ അജയ് മാക്കാനെ 30,000 വോട്ടുകൾക്ക് പിന്നിലാക്കി ബിജെപിയുടെ മീനാക്ഷി ലേഖി മുന്നിട്ട് നിൽക്കുകയാണ്. ബിജെപി ഡൽഹി പ്രസിഡന്റ് മനോജ് തിവാരിയും ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ഷീലാ ദീക്ഷിതും തമ്മിൽ ശക്തമായ പോരാട്ടം നടന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിൽ 75,000 വോട്ടുകൾക്ക് തിവാരി മുന്നിലാണ്.

    നോർത്ത്- വെസ്റ്റ് ഡൽഹിയിൽ ബിജെപി സ്ഥാനാർഥിയും സൂഫി ഗായകനുമായ ഹൻസ് രാജ് ഹൻസ് 70,000 വോട്ടുകൾക്ക് മുന്നിലാണ്. എഎപിയുടെ ഗുഗൻ സിംഗിനെയാണ് പിന്നിലാക്കിയിരിക്കുന്നത്. ചാന്ദ്നി ചൗക്കിൽ കോൺഗ്രസിന്റെ ജയ്പ്രകാശ് അഗർവാളിനെ പിന്നിലാക്കി ബിജെപിയുടെ ഹർഷ വർധൻ സിംഗ് ലീഡ് ചെയ്യുന്നു.

    2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി ഡൽഹി തൂത്തുവാരിയിരുന്നു. എക്സിറ്റ്പോൾ ഫലങ്ങൾ സത്യമാവുകയാണെങ്കിൽ ഇത്തവണയും ബിജെപി ഡൽഹി തൂത്തുവാരും.

    First published:

    Tags: Aap, Bjp, Congress, Delhi elections 2019, Gautam Gambhir, Lok sabha election result, Lok Sabha election results, Loksabha Election Result 2019, തെരഞ്ഞെടുപ്പ് ഫലം, തെരഞ്ഞെടുപ്പ് ഫലം തത്സമയം, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം