Lok Sabha Election 2019: 'പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു'; പരാതിയുമായി കോൺഗ്രസ്
Lok Sabha Election 2019: 'പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു'; പരാതിയുമായി കോൺഗ്രസ്
Third Phase of Voting for Lok Sabha Elections 2019: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു എന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പ്രസംഗം നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു എന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പ്രസംഗം നടത്തി. നരേന്ദ്ര മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി ആവശ്യപ്പെട്ടു. വോട്ടിംഗിലെ പിഴവുകളും പ്രശ്നങ്ങളും സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കൾ. വോട്ടിങ് യന്ത്രത്തിനെതിരെ പരാതി പറഞ്ഞയാളെ കേരളത്തില്‍ അറസ്റ്റ് ചെയ്ത നടപടിയും സംഘം ഉന്നയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന കേരളത്തിൽ ഉൾപ്പടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വ്യാപക തകരാർ കണ്ടെത്തിയിരുന്നു. വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.