Lok Sabha Election 2019 News18-IPSOS Exit Poll: ഡല്‍ഹിയില്‍ ബിജെപി തരംഗം; കോണ്‍ഗ്രസിന് 0-1 വരെ സീറ്റ്; എ.എ.പി സംപൂജ്യരാകും

ആകെയുള്ള ഏഴ് സീറ്റുകളില്‍ 6 മുതല്‍ 7 വരെ സീറ്റകളും ബി.ജെ.പിക്ക് ലഭിക്കും. പൂജ്യം മുതല്‍ ഒന്നു വരെ സീറ്റുകളില്‍ മാത്രമെ കോണ്‍ഗ്രസിനു ജയസാധ്യതയുള്ളൂവെന്നും എക്‌സിറ്റ് പോളില്‍ വ്യക്തമാക്കുന്നു.

news18
Updated: May 19, 2019, 9:14 PM IST
Lok Sabha Election 2019 News18-IPSOS Exit Poll: ഡല്‍ഹിയില്‍ ബിജെപി തരംഗം; കോണ്‍ഗ്രസിന് 0-1 വരെ സീറ്റ്; എ.എ.പി സംപൂജ്യരാകും
new18
  • News18
  • Last Updated: May 19, 2019, 9:14 PM IST
  • Share this:
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ ബി.ജെ.പി ഉജ്വല വിജയം നേടുമെന്ന് News18-IPSOS എക്‌സിറ്റ് പോള്‍. ആകെയുള്ള ഏഴ് സീറ്റുകളില്‍ 6 മുതല്‍ 7 വരെ സീറ്റകളും ബി.ജെ.പിക്ക് ലഭിക്കും. പൂജ്യം മുതല്‍ ഒന്നു വരെ സീറ്റുകളില്‍ മാത്രമെ കോണ്‍ഗ്രസിനു ജയസാധ്യതയുള്ളൂവെന്നും എക്‌സിറ്റ് പോളില്‍ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഒറ്റ സീറ്റില്‍ പോലും വിജയിക്കില്ലെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു.

ലോകത്തെ മികച്ച പോള്‍ ഏജന്‍സിയായ IPSOSമായി ചേര്‍ന്നാണ് ന്യൂസ് 18 എക്‌സിറ്റ് പോള്‍ നടത്തിയത്. 796 നിയമസഭാ മണ്ഡലങ്ങളിലെ 4776 പോളിങ് സ്റ്റേഷനുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും 25 വോട്ടര്‍മാരുടെ അഭിപ്രായങ്ങളാണ് തേടിയത്. 199 ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നും 1,21,542 വോട്ടര്‍മാരാണ് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്തത്. എല്ലാ ചോദ്യങ്ങള്‍ക്കും പ്രാദേശിക ഭാഷയിലാണ് എക്‌സിറ്റ് പോളില്‍ പങ്കെടുത്തവര്‍ക്ക് മറുപടി നല്‍കിയത്.




 

 
First published: May 19, 2019, 7:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading