ഹരിയാനയില്‍ ആകെയുള്ള പത്ത് ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് News18-IPSOS എക്സിറ്റ് പോളിലെ കണ്ടെത്തല്‍. ഇവിടെ ആറ് മുതല്‍ എട്ടു സീറ്റുകളിലാണ് ബി.ജെ.പിക്ക് ജയസാധ്യതയുള്ളത്. കോണ്‍ഗ്രസ് രണ്ടു മുതല്‍ നാലു സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വെ പറയുന്നു.
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(INLD) ഒരു സീറ്റ് നേടിയിരുന്നു. എന്നാല്‍ ഇക്കുറി അവര്‍ക്ക് സീറ്റൊന്നും ലഭിക്കില്ലെന്നാണ് എക്സിറ്റ് പോളിലെ കണ്ടെത്തല്‍. ബി.ജെ.പിക്ക് ഏഴും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് 2014-ല്‍ ലഭിച്ചത്. ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്നത്.
ലോകത്തെ മികച്ച പോള്‍ ഏജന്‍സിയായ IPSOSമായി ചേര്‍ന്നാണ് ന്യൂസ് 18 എക്സിറ്റ് പോള്‍ നടത്തിയത്. 796 നിയമസഭാ മണ്ഡലങ്ങളിലെ 4776 പോളിങ് സ്റ്റേഷനുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും 25 വോട്ടര്‍മാരുടെ അഭിപ്രായങ്ങളാണ് തേടിയത്. 199 ലോക്സഭ മണ്ഡലങ്ങളില്‍ നിന്നും 1,21,542 വോട്ടര്‍മാരാണ് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്തത്. എല്ലാ ചോദ്യങ്ങള്‍ക്കും പ്രാദേശിക ഭാഷയിലാണ് എക്സിറ്റ് പോളില്‍ പങ്കെടുത്തവര്‍ക്ക് മറുപടി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.