• HOME
  • »
  • NEWS
  • »
  • india
  • »
  • Lok Sabha Election 2019 News18-IPSOS Exit Poll: മധ്യപ്രദേശില്‍ ബി.ജെ.പി മുന്നേറ്റം

Lok Sabha Election 2019 News18-IPSOS Exit Poll: മധ്യപ്രദേശില്‍ ബി.ജെ.പി മുന്നേറ്റം

2014 -ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 26, കോണ്‍ഗ്രസ് 3 സീറ്റുകളിലാണ് വിജയിച്ചത്.

News 18

News 18

  • News18
  • Last Updated :
  • Share this:
    മധ്യപ്രദേശിലെ 29 സീറ്റുകളില്‍  21 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍മുന്നേറ്റമുണ്ടാക്കുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് നടന്ന 21 സീറ്റില്‍ 18 മുതല്‍ 20 വരെയാകും ബി.ജെ.പിക്കു ലഭിക്കുക. അതേസമയം രണ്ടു മുതല്‍ നാലു സീറ്റുകളില്‍ കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വരും. ഏഴാം ഘട്ടത്തിലാണ് എട്ടു സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്.

    2014 -ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 26, കോണ്‍ഗ്രസ് 3 സീറ്റുകളിലാണ് വിജയിച്ചത്. ലോകത്തെ മികച്ച പോള്‍ ഏജന്‍സിയായ IPSOSമായി ചേര്‍ന്നാണ് ന്യൂസ് 18 എക്‌സിറ്റ് പോള്‍ നടത്തിയത്. 796 നിയമസഭാ മണ്ഡലങ്ങളിലെ 4776 പോളിങ് സ്റ്റേഷനുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും 25 വോട്ടര്‍മാരുടെ അഭിപ്രായങ്ങളാണ് തേടിയത്. 199 ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നും 1,21,542 വോട്ടര്‍മാരാണ് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്തത്. എല്ലാ ചോദ്യങ്ങള്‍ക്കും പ്രാദേശിക ഭാഷയിലാണ് എക്‌സിറ്റ് പോളില്‍ പങ്കെടുത്തവര്‍ക്ക് മറുപടി നല്‍കിയത്.



     

     
    First published: