ചെന്നൈ: തമിഴ്നാട്ടിലെ 38 സീറ്റുകളിലേക്ക് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം നേട്ടമുണ്ടാക്കുമെന്ന് News18- IPSOS എക്സിറ്റ് പോൾ ഫലം. ഡിഎംകെ സഖ്യം 22 മുതൽ 24 വരെ സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. എഐഎഡിഎംകെ സഖ്യം14 മുതൽ 16 സീറ്റുകളിൽ ഒതുങ്ങും. 2014ലെ തെരഞ്ഞെടുപ്പിൽ 39 സീറ്റുകളിൽ 37ലും എഐഎഡിഎംകെയാണ് വിജയിച്ചത്. ബിജെപിക്കും പിഎംകെക്കും ഓരോ സീറ്റാണുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുസീറ്റും ഇല്ലാതിരുന്ന ഡിഎംകെ 8-10 സീറ്റുകൾ വരെ സ്വന്തമാക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഘടകകക്ഷിയായ കോൺഗ്രസ് 3 മുതൽ 5 സീറ്റുകൾ വരെ നേടും. എംഡിഎംകെ 0-1, വിസികെ 1-2, സിപിഎം 1-2, സിപിഐ 0-1, ഐയുഎംഎൽ 0-1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ വിജയ സാധ്യത.
എഐഡിഎംകെ സഖ്യം 14 മുതൽ 16വരെ സീറ്റുകൾ നേടും. എഐഎഡിഎംകെ - 8-10, ബിജെപി 1-2, പിഎംകെ- 2-4, ഡിഎംഡികെ 1-2, ടിഎംസിഎം 0 എന്നിങ്ങനെയാണ് ഫലപ്രവചനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.