ന്യൂഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വ്യാപക അക്രമ സംഭവങ്ങള്‍. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിങ് ബൂത്തിന് സമീപം ഗ്രനേഡ് സ്ഫോടനം നടന്നു. പുല്‍വാമ ജില്ലയിലെ റഹ്മൂ ഏരിയയില്‍ പോളിങ് ബൂത്തിനു സമീപത്താണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
പുല്‍വാമയില്‍ തന്നെ മറ്റൊരു ബൂത്തിന് നേരെ കല്ലേറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രാല്‍ ഏരിയയിലെ പോളിങ് ബൂത്തിന് നേരെയാണ് കല്ലേറുണ്ടായിരിക്കുന്നത്. നേരത്തെ പശ്ചിമ ബംഗാളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബരാക്പൂരില്‍ ബൂത്തിനു നേരെ ബോംബാക്രമണമാണ് ഉണ്ടയാത്. ഇവിടെ തൃണമുല്‍ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.
തൃണമൂല്‍ ഗുണ്ടകള്‍ പൊലീസിനെ നോക്കുകുത്തിയാക്കി തന്നെ ആക്രമിച്ചതായി ബിജെപി സ്ഥാനാര്‍ഥി അര്ജുന് സിംഗ് ആരോപിച്ചു. എന്നാല്‍ വനിതകളോട് അപമര്യാദയായി ബിജെപി സ്ഥാനാര്‍ഥി പെരുമാറിയതായാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
വോട്ടെടുപ്പിന്റെ തുടക്കത്തില്‍ അമേത്തിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് തെരഞ്ഞെടുപ്പിനെ ബാധിച്ചിക്കുകയും ചെയ്തു. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 8 കോടി 75 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്. ആകെ മത്സര രംഗത്തുള്ളത് 674 സ്ഥാനാര്‍ഥികളും. 96000 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16.56 ശതമാനം പോളിങ്ങുമായി പശ്ചിമ ബംഗാളാണ് മുന്നില്‍ നില്‍ക്കുന്നത്. ബിഹാര്‍: 11.51%, ജമ്മു കശ്മീര്‍: 0.97%, മധ്യപ്രദേശ്: 12.86 %, രാജസ്ഥാന്: 9.86%, വജാര്ഖണ്ഡ്: 13.46 %. എന്നിങ്ങനെയാണ് പത്തു മണി വരെയുള്ള പോളിങ് ശതമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election election 2019, Loksabha poll, Mamata banarjee, Rahul gandhi, Sonia gandhi, West bengal, West Bengal Lok Sabha Elections 2019, പശ്ചിമ ബംഗാൾ, ബിജെപി, മമത ബാനർജി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്