Voter List/Polling Booth: വോട്ടർ പട്ടികയിൽ നിങ്ങളുണ്ടോ?

Lok Sabha Election 2019: വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഹെൽപ്പ് ലൈൻ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ വോട്ടർ പട്ടികയുടെ കോപ്പി പരിശോധിച്ചും പേരുണ്ടോയെന്ന് ഉറപ്പ് വരുത്താവുന്നതാണ്

news18
Updated: April 10, 2019, 8:58 PM IST
Voter List/Polling Booth: വോട്ടർ പട്ടികയിൽ നിങ്ങളുണ്ടോ?
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 10, 2019, 8:58 PM IST IST
  • Share this:
17-ാം ലോക്സഭാ തെരഞ്ഞെടുപ്പിന് കാഹളം ഉയർന്നു. ഏപ്രിൽ 11 മുതൽ ഏഴു ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഹെൽപ്പ് ലൈൻ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ വോട്ടർ പട്ടികയുടെ കോപ്പി പരിശോധിച്ചും പേരുണ്ടോയെന്ന് ഉറപ്പ് വരുത്താവുന്നതാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായി; വോട്ടെണ്ണൽ മെയ് 23ന്

REWIND: പോരാട്ടം ഏതൊക്കെ കളങ്ങളിൽ? 20 മണ്ഡലങ്ങൾ എങ്ങനെ ?

വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാൻ ആപ്പ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ ഹെൽപ്പ് ലൈൻ(Voter Helpline) എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൌൺലോഡ് ചെയ്യുക. ഇത് ഓപ്പൺ ചെയ്തു നിർദ്ദിഷ്ട സ്ഥാനത്ത് നിങ്ങളുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്തു നോക്കാം. സെർച്ച് ചെയ്യുമ്പോൾ വോട്ടർ ഐഡിയിലേത് പോലെ പേര്, അച്ഛന്‍റെ/ഭർത്താവിന്‍റെ പേര്, വയസ്, ജെൻഡർ, സംസ്ഥാനം, ജില്ല, നിയോജകമണ്ഡലം എന്നിവ നൽകണം. വിവരങ്ങൾ കൃത്യമായി നൽകിയാൽ നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെങ്കിൽ ദൃശ്യമാകും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading