മധ്യപ്രദേശില്‍ രണ്ട് പോളിങ് ഓഫീസര്‍മാര്‍ മരിച്ചു: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന ഹോം ഗാര്‍ഡുള്‍പ്പെടെ രണ്ട് പോളിങ് ഓഫീസര്‍മാര്‍ മധ്യപ്രദേശില്‍ മരിച്ചു. വ്യത്യസ്ത സംഭവങ്ങളിലാണ് മരണം. ഹോം ഗാര്‍ഡ് മഹേഷ് ദുബെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ വിഎല്‍ കാന്ത റാവു പറഞ്ഞു.
ന്യൂഡല്‍ഹിഅഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പുല്‍വാമയില്‍ വീണ്ടും ഗ്രനേഡ് ആക്രമണം. രാവിലെ റഹ്മു ഏരിയയില്‍ ബൂത്തിനു സമീപം ഗ്രനേഡ് പൊട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ഛയ്ക്ക് വീണ്ടും ആക്രമണം ഉണ്ടായത്. ഇത്തവണയും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. ഏഴു സംസ്ഥാനങ്ങളിലായി 8 കോടി 75 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്. ആകെ മത്സര രംഗത്തുള്ളത് 674 സ്ഥാനാര്‍ഥികള്‍.
തത്സമയ വിവരങ്ങള്‍ ചുവടെ.....