രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി| ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവോട്ടെടുപ്പ് പൂർത്തിയായി.12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങൾ വിധിയെഴുതി. ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടന്നു. പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.