Lok Sabha Election Voting Live: അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി; ബംഗാളിൽ വ്യാപക സംഘർഷം

Live 7th Phase Lok Sabha Election 2019 Voting Updates: അവസാനഘട്ട വോട്ടെടുപ്പ് അന്തിമമണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിങ് മന്ദഗതിയിലാണ്. ബംഗാളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ വ്യാപക സംഘർഷമാണുള്ളത്...

  • News18 India
  • | May 19, 2019, 18:52 IST
    facebookTwitterLinkedin
    LAST UPDATED 4 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    17:44 (IST)

    തൃണമൂൽ പാർട്ടി ഓഫീസ് കത്തിച്ചു| ഭത്പാരയിലാണ്തൃണമൂൽ കോൺഗ്രസ് ഓഫീസ് അഗ്നിക്കിരയാക്കിയത്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇവിടെ രാവിലെ മുതൽ തൃണമൂൽ-ബിജെപി സംഘർഷം ഉണ്ടായിരുന്നു

    16:30 (IST)

    ബംഗാളിൽ വ്യാപക അക്രമം; തൃണമൂലിനെതിരെ സിപിഎം

    15:56 (IST)

    സയാമീസ് ഇരട്ട സഹോദരിമാരായ സബായും ഫറായും വോട്ട് രേഖപ്പെടുത്തിയശേഷം... തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ചിത്രം...

    15:40 (IST)

    അക്രമത്തിന് കാരണം കേന്ദ്രം: തൃണമൂൽ | തെരഞ്ഞെടുപ്പിനിടെ കേന്ദ്രസേന ക്രൂരമായാണ് സാധാരണക്കാരെ മർദ്ദിച്ചതെന്ന് തൃണമൂൽ കോൺഗ്രസ്. അംഗപരിമിതർ പോലും ആക്രമിക്കപ്പെട്ടു. 

    15:37 (IST)

    തൃണമൂൽ സ്ഥാനാർഥി മദൻ മിത്ര ആക്രമിക്കപ്പെട്ടു| ഭട്ടപാരയിലെ തൃണമൂൽ സ്ഥാനാർഥി മദൻ മിത്രയ്ക്കുനേരെ ബോംബേറും കല്ലേറും. 

    15:34 (IST)

    പഞ്ചാബിലെ പോളിങ് ബൂത്തിന് പുറത്ത് സംഘർഷമുണ്ടായപ്പോൾ

    14:34 (IST)

    ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് വോട്ട് രേഖപ്പെടുത്തിയശേഷം 

    14:33 (IST)

    ബംഗാൾ അക്രമം: ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും | തെരഞ്ഞെടുപ്പിനിടെ തൃണമൂൽ പ്രവർത്തകർ നടത്തിയ അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജയ് പ്രകാശ് മജുംദാറിന്‍റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകും. 

    14:15 (IST)

    വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് വോട്ട് രേഖപ്പെടുത്തിയശേഷം. 

    13:55 (IST)

    ഒരു മണി വരെ വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം...

    പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 59 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 60 ശതമാനം പോളിംഗാണ് നടന്നിരിക്കുന്നത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. വോട്ടർമാരെയും ബൂത്ത് ഏജന്റുമാരെയും ഭീഷണിപ്പെടുത്തുന്നതായി ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസി അടക്കം 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

    തത്സമയ വിവരങ്ങൾ ചുവടെ...