നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Lok Sabha Election Voting Live: കണ്ണൂരിൽ 10 ബൂത്തുകളിൽ പോളിംഗ് തുടരുന്നു; പോളിംഗ് 77% കടന്നു

  3rd Phase Lok Sabha Election 2019 Voting Live Updates | ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും കനത്ത പോളിംഗാണു രേഖപ്പെടുത്തിയത്

 • News18
 • | April 23, 2019, 23:31 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  20:48 (IST)

  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പോളിംഗ് 80 ശതമാനം 

  19:59 (IST)

  സമയം കഴിഞ്ഞിട്ടും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു: ഔദ്യോഗിക പോളിംഗ് സമയം അവസാനിച്ച് ഒരു മണിക്കൂർ കഴിയുമ്പോഴും സംസ്ഥാനത്തെ ഒട്ടേറെ ബൂത്തുകളിൽ വോട്ടു ചെയ്യാൻ നീണ്ട ക്യൂ.  വൈകുന്നേരം ആറുമണിക്ക് ബൂത്തിലുള്ള എല്ലാവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാം എന്നതിനാൽ  പലയിടത്തും ടോക്കൺ നൽകി പോളിംഗ് തുടരുകയാണ്. സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ശതമാനത്തെ മറികടന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് വർധിച്ചു.

  19:53 (IST)

  പോളിംഗ് ഏറ്റവും കൂടുതൽ കണ്ണൂരിൽ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ. വയനാട്, ചാലക്കുടി, ആലപ്പുഴ എന്നിവിടങ്ങളിലും ഉയർന്ന പോളിംഗ്. പോളിംഗ് ശതമാനം ഏറ്റവും കുറവ് പൊന്നാനിയിൽ. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പോളിംഗ് രേഖപ്പെടുത്തി.

  19:44 (IST)

  സംസ്ഥാനത്ത് പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ

  19:40 (IST)

  വോട്ടർമാരുടെ നീണ്ട നിര: പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തുടരുന്നു. ആലപ്പുഴ മിത്രങ്കരി വെസ്റ്റിൽ വോട്ടർമാർ കാത്തു നിൽക്കുന്നു. സംസ്ഥാനത്ത് പോളിങ് 75 ശതമാനം കടന്നു. 

  19:10 (IST)

  ആറുമണി വരെ രേഖപ്പെടുത്തിയ പോളിംഗ്


  18:13 (IST)

  പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നെന്ന് കോൺഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു എന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയപ്രസംഗം നടത്തി. നരേന്ദ്ര മോദിയെ പ്രചരണത്തിൽ നിന്ന് വിലക്കണമെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്‍വി ആവശ്യപ്പെട്ടു. വോട്ടിംഗിലെ പിഴവുകളും പ്രശ്‌നങ്ങളും സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു‌ കോണ്‍ഗ്രസ് നേതാക്കൾ. വോട്ടിങ് യന്ത്രത്തിനെതിരെ പരാതി പറഞ്ഞയാളെ കേരളത്തില്‍ അറസ്റ്റ് ചെയ്ത നടപടിയും സംഘം ഉന്നയിച്ചു.

  18:11 (IST)

  വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതികള്‍: സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതികള്‍. പരാതി വ്യാജമെന്ന് ബോധ്യമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വ്യാജപരാതിയുടെ പേരില്‍ പത്തനംതിട്ടയിലും ഒരാള്‍ക്കെതിരെ കേസെടുത്തു. യന്ത്രങ്ങളെക്കുറിച്ചുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി എടുത്തില്ല എന്ന് മുഖ്യമന്ത്രി ആരോപിച്ചു.  വോട്ടിങ് യന്ത്രങ്ങളില്‍ പിഴവുണ്ടെന്ന ആരോപണം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി.

  18:10 (IST)

  വൈകുന്നേരം അഞ്ചുമണി വരെയുള്ള പോളിംഗ്...


  തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേതിനേക്കാൾ വോട്ടിംഗ് ശതമാനം കൂടുതൽ. അതേസമയം, വോട്ടിങ് സമയം അവസാനിച്ചിട്ടും സംസ്ഥാനത്തെ പോളിങ് ബൂത്തുകളിൽ നീണ്ട നിര. അനൌദ്യോഗിക കണക്ക് പ്രകാരം ആറു മണിവരെ 72 ശതമാനത്തിലേറെ പോളിംഗാണ് രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട് മണ്ഡലത്തില്‍ രാവിലെ മുതല്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, വടകര മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് വോട്ട് ചെയ്യാന്‍ പോകുമ്പോഴും വരിനില്‍ക്കുമ്പോഴുമായി കുഴഞ്ഞുവീണ് ഒന്‍പതു പേര്‍ മരിച്ചു.  തത്സമയ വിവരങ്ങൾ-
  )}