Lok Sabha Election Result 2019:ഗുജറാത്ത് തൂത്തുവാരാൻ ബിജെപി; അമിത്ഷായുടെ ലീഡ് രണ്ട് ലക്ഷം കടന്നു
Lok Sabha Election Result 2019:ഗുജറാത്ത് തൂത്തുവാരാൻ ബിജെപി; അമിത്ഷായുടെ ലീഡ് രണ്ട് ലക്ഷം കടന്നു
Lok Sabha Election Result 2019 Updates: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം 2019
അമിത് ഷാ
Last Updated :
Share this:
ഗാന്ധിനഗർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബിജെപി തരംഗമെന്ന് സൂചന. 26 ലോക്സഭ മണ്ഡലങ്ങളിൽ 26 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാന്ധിനഗറിലെ ബിജെപി സ്ഥാനാർഥിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത്ഷായുടെ ലീഡ് രണ്ട് ലക്ഷം കടന്നു. അമിത്ഷായ്ക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് സി ജെ ചൗദയെയാണ്.
എൽ കെ അദ്വാനിയെ മാറ്റി അമിത്ഷായെ സ്ഥാനാർഥിയാക്കിയതിനെ തിുടർന്ന് ബിജെപിക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ നാല് ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു അദ്വാനി വിജയിച്ചത്. 2014ൽ 26ൽ 26ലും ബിജെപി വിജയിച്ചിരുന്നു. ഇത്തവണ 25 സീറ്റുകള്‍ ബിജെപിക്കും ഒരു സീറ്റ് കോൺഗ്രസിനും ലഭിക്കുമെന്നായിരുന്നു എക്സ്റ്റ്പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.