Lok Sabha Election Result 2019: ഉത്തർപ്രദേശിലും ബിജെപി; മോദിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു

UP Election Result 2019 Updates: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം 2019

news18
Updated: May 23, 2019, 2:34 PM IST
Lok Sabha Election Result 2019: ഉത്തർപ്രദേശിലും ബിജെപി; മോദിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: May 23, 2019, 2:34 PM IST
  • Share this:
ലക്നൗ:കേന്ദ്രത്തിൽ നിർണായക സ്വാധീനമാകുന്ന ഉത്തർ പ്രദേശിലും മികച്ച മിുന്നേറ്റവുമായി ബിജെപി. ബിജെപിയെ തറപറ്റിക്കാൻ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും ഒറ്റക്കെട്ടായി നിന്നെങ്കിലും ഉത്തർപ്രദേശിൽ ബിജെപിയുടെ വിജയം തടയാൻ കഴിഞ്ഞില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 80 സീറ്റുകളിൽ 58 എണ്ണത്തിൽ ബിജെപി മുന്നിലാണ്. 21 സീറ്റുകളില്‍ മാത്രമാണ് എസ്പി- ബിഎസ്പി സഖ്യം മുന്നിട്ടു നിൽക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ രണ്ട് ലക്ഷം വോട്ടുകൾക്ക് മുന്നിട്ടു നിൽക്കുകയാണ്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അമേയിൽ തിരിച്ചടി ഉണ്ടായിരിക്കുകയാണ്. 50,000 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി അമേഠിയിൽ മുന്നിലാണ്. ലക്നൗവിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുന്നിലാണ്. ശത്രുഘ്നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹയെയാണ് രാജ്നാഥ് സിംഗ് പിന്നിലാക്കിയിരിക്കുന്നത്.

മഥുരയിൽ ബിജെപി സ്ഥാനാർഥി ഹേമമാലിനി ലീഡ് ചെയ്യുന്നുണ്ട്. റായ്ബറേലിയിൽ സോണിയ ഗാന്ധി വിജയം ഉറപ്പിച്ചിട്ടുണ്ട് . ഉന്നാവോയിൽ ബിജെംപി സ്ഥാനാർഥി സാക്ഷി മഹാരാജ് വിജയിച്ചിട്ടുണ്ട്. റാംപൂരിൽ ജയപ്രദയെ പിന്നിലാക്കി അസംഖാൻ മുന്നിലാണ്.

2014ൽ 80 സീറ്റുകളിൽ 71ലും ബിജെപി വിജയം നേടിയിരുന്നു. ഇത്തവണ ബിജെപി 49 സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു എക്സിറ്റ്പോൾ ഫലങ്ങൾ.

 
First published: May 23, 2019, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading