കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് ബിജെപി. ലോക്സഭ പോരാട്ടം നടന്ന 42 മണ്ഡലങ്ങളിൽ 19 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. 22 ഇടത്താണ് മമതയുടെ തൃണമൂൽ മുന്നേറുന്നത്. വെറും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന്റെ മുന്നേറ്റം. അതേസമയം സിപിഎം തകർന്നടിഞ്ഞ കാഴ്ചയ്ക്കാണ് ബംഗാൾ സാക്ഷിയായിരിക്കുന്നത്. ഒറ്റ സീറ്റിൽ പോലും സിപിഎമ്മിന് മുന്നേറാനായിട്ടില്ല.
ബംഗാളിൽ അപ്രതീക്ഷിത പോരാട്ടം തന്നെയാണ് ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായത്. നിലവിൽ രണ്ട് ലോക്സഭ സീറ്റുകളാണ് ബിജെപിക്ക് ബംഗാളിൽ ഉള്ളത്. 34 സീറ്റുകളാണ് തൃണമൂലിനുള്ളത്. നാല് സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ സിപിഎമ്മും ഉണ്ട്. എക്സിറ്റ്പോളുകൾ 14 സീറ്റുകൾ വരെയാണ് ബംഗാളിൽ ബിജെപിക്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതും മറികടന്നിരിക്കുകയാണ് ബിജെപി.
തെരഞ്ഞെടുപ്പിനിടെ വലിയ അക്രമങ്ങൾക്കാണ് ബംഗാൾ സാക്ഷിയായിരുന്നത്. ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയടക്കം തകർക്കുകയുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.