Lok Sabha Election Result 2019: തമിഴ്നാട്ടില്‍ കോൺഗ്രസ്-DMK സഖ്യത്തിന് മുന്നേറ്റം; 37 സീറ്റുകളിൽ ലീഡ്

Lok Sabha Election Result 2019: അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തുന്നത്.

news18
Updated: May 23, 2019, 10:16 AM IST
Lok Sabha Election Result 2019: തമിഴ്നാട്ടില്‍ കോൺഗ്രസ്-DMK സഖ്യത്തിന് മുന്നേറ്റം; 37 സീറ്റുകളിൽ ലീഡ്
Lok Sabha Election Result 2019: അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തുന്നത്.
  • News18
  • Last Updated: May 23, 2019, 10:16 AM IST
  • Share this:
ചെന്നൈ : വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം. ആകെയുള്ള 38 സീറ്റുകളില്‍ AIADMK-BJP സഖ്യത്തെ ഒരു സീറ്റിൽ മാത്രം ഒതുക്കി ബാക്കി 37 എണ്ണത്തിലും ഡിഎംകെ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോട് ഒപ്പം തന്നെ നടന്ന 22 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. ആദ്യഘട്ട ഫലങ്ങൾ വരുമ്പോൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ-എഐഎഡിഎംകെ പാർട്ടികൾ ഇഞ്ചോടിഞ്ച് മത്സരം തന്നെയാണ് നടത്തുന്നത്. നിലവിൽ AIADMK-11, DMK-9 എന്നിങ്ങനെയാണ് ഇവിടെ ലീഡ് നില.

Also Read-Lok Sabha Election Result 2019: കേരളത്തിൽ UDF തരംഗമെന്ന് സൂചന; എൽഡിഎഫിന് ഒരിടത്തും ലീഡില്ല

ജയലളിതയുടെയും കരുണാനിധിയുടെയും മരണശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് തമിഴ്നാടിന് വളരെ നിർണായകം തന്നെയാണ്. ഇരുവര്‍ക്കും ശേഷം തമിഴ്നാടിന്റെ ദ്രാവിഡ പാരമ്പര്യം ഭദ്രമായി കാത്തു സൂക്ഷിക്കാൻ യോഗ്യർ ആരെന്ന് ജനങ്ങൾ തീരുമാനിക്കുന്ന മത്സരമാണിത്.

അതേസമയം ദേശീയ തലത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വൻ മുന്നേറ്റം തുടരുകയാണ്.

First published: May 23, 2019, 10:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading