Lok Sabha Election Result 2019: അമേഠിയിൽ രാഹുലോ സ്മൃതിയോ? പോരാട്ടം മുറുകുന്നു

Lok Sabha Election Result 2019: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 1998 ൽ മാത്രമാണ് അമേഠി സീറ്റ് കോൺഗ്രസിന് നഷ്ടപ്പെട്ടത്.

news18
Updated: May 23, 2019, 1:36 PM IST
Lok Sabha Election Result 2019: അമേഠിയിൽ രാഹുലോ സ്മൃതിയോ? പോരാട്ടം മുറുകുന്നു
Smriti-Rahul
  • News18
  • Last Updated: May 23, 2019, 1:36 PM IST
  • Share this:
അമേഠി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഹുൽ ഗാന്ധി വയനാട്ടിൽ വൻ മുന്നേറ്റം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷന്റെ ലീഡ് നില രണ്ട് ലക്ഷം പിന്നിട്ടു. എന്നാൽ അദ്ദേഹത്തിന്റെ സിറ്റിംഗ് മണ്ഡലമായ അമേഠിയിലെ സ്ഥിതി മറിച്ചാണ്. ഇവിടെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി രാഹുലിന് കടുത്ത വെല്ലുവിളി ഉയർത്തി മുന്നേറുകയാണ്. നിലവിൽ രാഹുലിനെക്കാൾ അയ്യായിരം വോട്ടുകൾക്ക് സ്മൃതി മുന്നിട്ട് നിൽക്കുകയാണ്.

യുപിയുടെ തലസ്ഥാനമായ അമേഠിയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള മണ്ഡലമാണ് അമേഠി. ദേശീയ തലത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ മത്സരങ്ങളിലൊന്ന് കൂടിയായിരുന്നു ഇവിടെ നടന്നത്. 2014 ൽ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി മികച്ച പ്രചാരണമാണ് ഇത്തവണ അമേഠിയില്‍ നടത്തിയത്. തുടർച്ചയായി മണ്ഡല സന്ദർശനം നടത്തിയ ഇവർ വിവിധ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിന് മുൻകയ്യെടുക്കുകയും ചെയ്തിരുന്നു.

Also Read-Lok Sabha Election Result 2019: ആത്മവിശ്വാസത്തോടെ ശശി തരൂർ, നിർത്താതെ ട്വീറ്റുകൾ

എം.പി ആയിരിന്നിട്ട് പോലും മണ്ഡലത്തെ അവഗണിച്ചു എന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത പ്രചാരണമായിരുന്നു ഇവർ നടത്തിയത്. അമേഠിയിൽ രാഹുലിന്റെ അസാന്നിധ്യം മുതലെടുത്ത സ്മൃതി അത് തന്റെ നേട്ടത്തിനായി നല്ലരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു.അതേസമയം രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയായ രാഹുൽ രാജ്യം മുഴുവനായി പ്രചാരണത്തിനുള്ള തിരക്കുകളിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ആറ് തവണയാണ് കോൺഗ്രസ് അധ്യക്ഷന്‍ അമേഠിയിലെത്തിയത്. സഹോദരി പ്രിയങ്ക ഗാന്ധിയും ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.

കാലങ്ങളായി കോൺഗ്രസ് കൈപ്പിടിയിലുള്ള മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 1998 ൽ മാത്രമാണ് ഈ സീറ്റ് കോൺഗ്രസിന് നഷ്ടപ്പെട്ടത്.

First published: May 23, 2019, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading