നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  LIVE Lok Sabha Election Result 2019: ഭരണഘടനയാണ് പ്രധാനമെന്ന് വിജയ പ്രസംഗത്തിൽ മോദി

  Lok Sabha Election Result 2019 Live Updates: ദേശീയതലത്തിൽ ബിജെപി; കേരളത്തിൽ യുഡിഎഫ് തരംഗം

 • News18
 • | May 23, 2019, 21:58 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  21:30 (IST)

  പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മ ഹീരാബെൻ മോദിയുടെ അനുഗ്രഹം വാങ്ങുന്നു. 


  19:21 (IST)

  മോദി ഗുജറാത്തിന്റെ അഭിമാനമാണെന്ന് അമതിഷാ. അഹമ്മദാബാദില്‍ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിനെ ലോകം തിരിച്ചറിഞ്ഞത് മോദിയിലൂടെയാണെന്നും അമിത് ഷാ പറഞ്ഞു.

  18:33 (IST)

  അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തുന്നു.

  18:27 (IST)

  സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച പ്രസിഡന്റ് പി.എസ് ഗോലായ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

  18:25 (IST)

  തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശനത്തിനായി അഹമ്മദാബാദിലെത്തി.

  17:51 (IST)

  നരേന്ദ്രമോദി വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
  സത്യപ്രതിജ്ഞ 30ന് വൈകിട്ട്

  16:51 (IST)

  തന്നില്‍ വിശ്വാസം അര്‍പ്പിച്ച വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തും. കാശി വിശ്വനാഥ ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ 5,22,116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്.

  16:46 (IST)

  പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ചു. പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസലാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

  15:58 (IST)

  17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആദ്യവാരത്തില്‍ നടക്കും. ജൂണ്‍ 15, 16 തീയതികളിലാകും സമ്മേളനം തുടങ്ങുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

  15:48 (IST)

  രണ്ടാം തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര മാലിദ്വീപിലേക്ക്. ജൂണ്‍ 7-8 തീയതികളിലാണ് പ്രധാനമന്ത്രി മാലി സന്ദര്‍ശിക്കുന്നത്.

  ഐതിഹാസിക വിജയത്തിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അമിത്ഷായ്ക്കൊപ്പമാണ് മോദി എത്തിയത്. ഭരണഘടനയാണ് തങ്ങൾക്ക് പ്രധാനമെന്നും എതിരാളികളെയും ഒപ്പം കൂട്ടുമെന്നും വിജയ പ്രസംഗത്തിൽ മോദി പറഞ്ഞു. 350 സീറ്റുകളിലധികം വിജയം നേടിയത് ലോകമെമ്പാടുമുള്ള ജനാധിപത്യ ചരിത്രത്തിലെ തന്നെ വലിയ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

  പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ലീ‍ഡ് നിലയിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നു മുന്നേറുകയാണ്.  350ല്‍ അധികം സീറ്റുകളില്‍ എൻഡിഎ മുന്നേറുകയാണ്. കേരളത്തിൽ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്.  തത്സമയ വിവരങ്ങൾ ചുവടെ...