Narendra Modi Victory LIVE Updates:
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് അധ്യക്ഷൻ രാജ് ബബ്ബർ, കർണാടക പാർട്ടി പ്രസിഡന്റ് എച്ച് കെ പാട്ടിൽ, ഒഡീഷ പ്രസിഡന്റ് നിരഞ്ജൻ പട്നായിക്, അമേഠി ജില്ലാ അധ്യക്ഷൻ യോഗേന്ദ്ര മിശ്ര എന്നിവർ കോൺഗ്രസ് അധ്യക്ഷന് രാജി സമർപ്പിച്ചു
നരേന്ദ്ര മോദി മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാൻ സാധ്യത. സത്യപ്രതിജ്ഞയ്ക്ക് മുൻപായി പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരണാസിയിൽ ഈ മാസം 28നും ഗുജറാത്തില്‍ 29നും സന്ദർശനം നടത്തുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ക്യാബിനറ്റ് യോഗം ചേരുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും നരേന്ദ്രമോദി സന്ദർശിച്ചു.
മോദി വീണ്ടും അധികാരത്തിലെത്തുന്നത് തടയാനുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളെയെല്ലാം പരാജയപ്പെടുത്തികൊണ്ടുള്ള ഉജ്ജ്വല വിജയമാണ് ഇത്തവണ ബിജെപിയും എൻഡിഎയും സ്വന്തമാക്കിയത്. അഞ്ചുവർഷം മുൻപുള്ളതിനെക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് മോദി വീണ്ടും അധികാരത്തിലെത്തുന്നത്. വിഭജനത്തിന്റെ നേതാവാണ് എന്നതടക്കമുള്ള കടുത്ത വിമർശനങ്ങൾക്കിടെയാണ് മോദി വമ്പൻ വിജയം നേടിയത്. എന്നാൽ ഈ വിമർശനങ്ങളെയൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ലെന്ന് മാത്രമല്ല, 1984ന് ശേഷമുള്ള ഏറ്റവും മികച്ച ഭൂരിപക്ഷമാണ് പ്രധാനമന്ത്രിക്ക് അവർ നൽകിയത്.
തത്സമയ വിവരങ്ങൾ ചുവടെ