• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Lok Sabha Election Result 2019: വിവാദങ്ങൾ വിലപ്പോയില്ല; ഒരു ലക്ഷം വോട്ടുകൾക്ക് മുന്നിട്ട് പ്രഗ്യ സിംഗ് താക്കൂർ

madhya pradesh Election Result 2019 Updates: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം 2019

news18india
Updated: May 23, 2019, 3:18 PM IST
Lok Sabha Election Result 2019: വിവാദങ്ങൾ വിലപ്പോയില്ല; ഒരു ലക്ഷം വോട്ടുകൾക്ക് മുന്നിട്ട് പ്രഗ്യ സിംഗ് താക്കൂർ
Pragya Thakur
  • Share this:
ഭോപ്പാൽ: സ്ഥാനാർഥിയാക്കിയതു മുതൽ വിവാദങ്ങളിൽ ഇടം നേടിയ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രഗ്യ സിംഗ് താക്കൂർ ഒരു ലക്ഷം വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു.

കോൺഗ്രസിന്റെ ദിഗ് വിജയ് സിംഗ് താക്കൂറിനെയാണ് പ്രഗ്യ സിംഗ് പിന്നിലാക്കിയിരിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രഗ്യയെ സ്ഥാനാർഥിയാക്കിയതു മുതലാണ് വിവാദങ്ങൾ ആരംഭിച്ചത്.

ഹേമന്ത് കർക്കറെക്കെതിരായ പ്രഗ്യയുടെ വാക്കുകളും ഏറ്റവുമൊടുവിൽ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യ സ്നേഹിയെന്ന് വിളിച്ചതും ഏറെ വിവാദങ്ങൾ ഉണ്ടാക്കി. എന്നാൽ വിവാദങ്ങൾക്കൊന്നും തന്നെ പ്രഗ്യയെ ഒന്നു തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്നാണ് ഫല സൂചനകൾ വ്യക്തമാക്കുന്നത്.
First published: May 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍