Lok Sabha Election Result 2019: ജനവിധി അംഗീകരിക്കുന്നു: മോദിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

Lok Sabha Election Result 2019: തോൽവി അംഗീകരിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷൻ പ്രതികരിച്ചത്

News18 Malayalam
Updated: May 23, 2019, 6:10 PM IST
Lok Sabha Election Result 2019: ജനവിധി അംഗീകരിക്കുന്നു: മോദിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. "ജനങ്ങളാണ് ഭരണാധികാരി എന്ന് എന്റെ പ്രചാരണങ്ങളിലെല്ലാം പറഞ്ഞിരുന്നു.. അവര്‍‌ തന്നെയാണ് മോദിയെ തെരഞ്ഞെടുത്തത്.. ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു'.. രാഹുൽ പറഞ്ഞു.

'എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചർച്ച ചെയ്യാനുള്ള ദിവസമല്ല ഇന്ന്. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആകണമെന്ന്

ഇന്ത്യയിലെ ജനങ്ങൾ വ്യക്തമായി തീരുമാനിച്ചിരുന്നു.. ഒരു ഭാരതീയൻ എന്ന നിലയിൽ ഞാൻ ആ തീരുമാനത്തെ ബഹുമാനിക്കുന്നു'.. രാഹുൽ വ്യക്തമാക്കി.

ദേശീയ തലത്തിൽ വൻമുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്.ഇതുവരെയുള്ള ഫലം അനുസരിച്ച് 355 സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുമ്പോൾ 90 സീറ്റുകളിലായി യുപിഎ ഒതുങ്ങിയിരിക്കുകയാണ്.
First published: May 23, 2019, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading