• HOME
  • »
  • NEWS
  • »
  • india
  • »
  • Lok Sabha Election Result 2019: അമേഠിയിൽ ഇഞ്ചോടിഞ്ച്: റൗണ്ട് പതിനൊന്നിൽ സ്മൃതി മുന്നില്‍

Lok Sabha Election Result 2019: അമേഠിയിൽ ഇഞ്ചോടിഞ്ച്: റൗണ്ട് പതിനൊന്നിൽ സ്മൃതി മുന്നില്‍

Lok Sabha Election Result 2019: കേരളത്തിലെ വയനാട്ടിൽ നാലുലക്ഷത്തോളം വോട്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ് രാഹുൽ.

  • News18
  • Last Updated :
  • Share this:
    അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും പോരാട്ടം കടുക്കുകയാണ്. വോട്ടെണ്ണൽ പതിനൊന്നാം റൗണ്ട് പൂർത്തിയായിക്കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയെക്കാൾ 17000 വോട്ടുകൾക്ക് മുന്നിലാണ്. ഇനിയും 17 റൗണ്ട് വോട്ടെണ്ണൽ ബാക്കിയുണ്ട്.

    അമേഠിയിൽ ആദ്യഘട്ടങ്ങളിൽ മുന്നിട്ട് നിന്ന രാഹുലിന് പിന്നീട് ലീഡ് നഷ്ടമാവുകയായിരുന്നു. രാഹുലിന്റെ അസാന്നിധ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ വമ്പിച്ച രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് സ്മൃതിക്ക് ഗുണം ചെയ്തുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം കേരളത്തിലെ വയനാട്ടിൽ നാലുലക്ഷത്തോളം വോട്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ് രാഹുൽ.

    Also Read-'രക്തം സാക്ഷി' താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് വിജയം സമര്‍പ്പിക്കുന്നു; വടകര യുഡിഎഫ് മുന്നേറ്റത്തില്‍ കെകെ രമ

    എന്നാൽ കാലങ്ങളായി ഗാന്ധി കുടുംബത്തിന്റെ കയ്യിലായിരുന്ന അമേഠിയിൽ ഇത് അഭിമാന പോരാട്ടം കൂടിയാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ വിജയം രാഹുലിനും കോൺഗ്രസിനും നിർണായകമാണ്.ഇവിടെ തോൽവി നേരിടേണ്ടി വന്നാൽ ദേശീയ തലത്തിൽ തിരിച്ചടി നേരിട്ട കൂടുതൽ നാണക്കേട് ഉണ്ടാകും.

    First published: