Lok Sabha Election Result 2019: വയനാട്ടിൽ ലീഡ് ചെയ്ത് രാഹുൽ; അമേഠിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Lok Sabha Election Result 2019: അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയുമായിഇഞ്ചോടിഞ്ച് മത്സരം

news18
Updated: May 23, 2019, 9:09 AM IST
Lok Sabha Election Result 2019: വയനാട്ടിൽ ലീഡ് ചെയ്ത് രാഹുൽ; അമേഠിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
rahul-smriti
  • News18
  • Last Updated: May 23, 2019, 9:09 AM IST
  • Share this:
വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുകയാണ്. പതിനായിരത്തിൽപ്പരം വോട്ടുകൾക്കാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്. അതേസമയം തന്റെ സിറ്റിംഗ് സീറ്റായ അമേഠിയിൽ കടുത്ത മത്സരമാണ് രാഹുൽ നേരിടുന്നത്. ബിജെപി സ്ഥാനാർഥിയായ സ്മൃതി ഇറാനി കോൺഗ്രസ് അധ്യക്ഷന് കടുത്ത വെല്ലുവിളി ഉയർത്തി മുന്നേറ്റം തുടരുന്നുണ്ട്. ഇഞ്ചോടിഞ്ച് മത്സരം തന്നെയാണ് ഇവിടെ നടക്കുന്നത്.

Also Read-Lok Sabha Election Result 2019: വോട്ടെണ്ണൽ പുരോഗമിക്കുന്നു: തിരുവനന്തപുരത്ത് തരൂരിന് മുന്നേറ്റം

രാവിലെ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ വന്നപ്പോൾ തന്നെ എൻഡിഎ മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അമേഠിയിൽ സാങ്കേതിക തകരാറുകൾ മൂലം അൽപസമയം വോട്ടെണ്ണലിൽ തടസം ഉണ്ടായെങ്കിലും വൈകാതെ തന്നെ വോട്ടെണ്ണൽ പുനരാംരംഭിച്ചിരുന്നു.

First published: May 23, 2019, 9:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading