ന്യൂഡൽഹി: ദേശീയ തലത്തിൽ ബിജെപി തരംഗം ആഞ്ഞടിക്കുമ്പോൾ ആഹ്ളാദപ്രകടനവുമായി നേതാക്കൾ. മികച്ച ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറുന്ന മോദിയെ അഭിനന്ദിച്ച് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സു'നമോ'..സുനാമി.. നമോ 2.0.. ഭാരതത്തിന് നന്ദി എന്നായിരുന്നു കേന്ദ്രമന്ത്രിയും അമേഠിയിലെ സ്ഥാനാർഥിയുമായി സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചത്.
അതേസമയം താൻ മത്സരിക്കുന്ന മണ്ഡലമായ അമേഠിയിൽ സ്മൃതി ഇറാനി മുന്നേറ്റം തുടരുകയാണ്. എതിര് സ്ഥാനാർഥിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കാള്‍ പതിനായിരത്തിലധികം സീറ്റുകൾക്കാണ് സ്മൃതി മുന്നിട്ട് നിൽക്കുന്നത്.
പാർട്ടി രണ്ടാമതും ഭരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. മോദി മുദ്രാവാക്യങ്ങളുമായി മധുരം വിതരണം ചെയ്തും പാട്ടും ഗാനവുമായി ആഘോഷ തിമിർപ്പിലാണ് പാർട്ടി പ്രവർത്തകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.