തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഒരു ജില്ലയും വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുര ഈസ്റ്റും ചൊവ്വാഴ്ച തന്നെയാണ് വിധി എഴുതുക.
ഏഴു ഘട്ടമായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നതു മൂന്നാം ഘട്ടത്തിലാണ്. കേരളത്തിന് പുറമെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും ചൊവ്വാഴ്ച വിധിയെഴുതും. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പതിനാലു മണ്ഡലങ്ങളില്‍ വീതമാണ് വോട്ടെടുപ്പ്.
Also Read: അഞ്ചിൽ ആരാകും മുന്നിൽ?യുപിയിലെ പത്തും ഛത്തീസ്ഗഡിലെ ഏഴും ഒഡിഷയിലെ ആറും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും അഞ്ചു വീതവും അസമിലെ നാലു മണ്ഡലങ്ങളും ബൂത്തിലെത്തും. കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.
എല്‍കെ അദ്വാനി പ്രതിനിധീകരിച്ചിരുന്ന ഗാന്ധി നഗറില്‍ മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായും വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് മൂന്നാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ഒഡിഷ നിയസഭയിലെ 42 മണ്ഡലങ്ങളിലെ വോട്ടെടുപ്പും മൂന്നാം ഘട്ടത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.