ന്യൂഡൽഹി: ഈ വർഷം ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ വാർത്തയും വ്യക്തിയും പ്രഖ്യാപിച്ച് ഗൂഗിൾ. ഗൂഗിൾ പ്ലാറ്റ് ഫോമിൽ ഈ വർഷം ഏറ്റവുമധികം തിരഞ്ഞ വാർത്ത ലോക്സഭ തെരഞ്ഞെടുപ്പ് ഫലവും ചന്ദ്രയാൻ 2 ദൗത്യവും ആർട്ടിക്കിൾ 370 ഉം ആണ്. അതേസമയം അഭിനന്ദ് വർത്തമാൻ, ലതാ മങ്കേഷ്കർ, യുവരാജ് സിംഗ് എന്നീ പേരുകളാണ് ഗൂഗിളിൽ ഏറ്റവുമധികം തിരയപ്പെട്ട വ്യക്തികൾ.
രാഷ്ട്രീയനാടകങ്ങൾ നിറഞ്ഞു നിന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പും ഹരിയാന തെരഞ്ഞെടുപ്പുമാണ് ഗൂഗിളിലെ തിരയലിൽ അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും നിൽക്കുന്നത്. പുൽവാമ ആക്രമണം, സൈക്ലോൺ ഫാനി, അയോധ്യ വിധി, ആമസോൺ കാടുകളിലെ തീ എന്നിവയും തിരയപ്പെട്ട വാർത്തകളുടെ പട്ടികയിലുണ്ട്.
ആനന്ദ് കുമാർ, വിക്കി കൗഷാൽ, റിഷഭ് പന്ത്, റാണു മൊണ്ഡാൽ, താര സുതാര്യ, സിദ്ധാർഥ് ശുക്ല, കൊയേന മിത്ര എന്നീ പേരുകളാണ് ഗൂഗിളിൽ തിരയപ്പെട്ട മറ്റ് പേരുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.