മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി; കോണ്‍ഗ്രസ്, തൃണമൂല്‍, ജെ.ഡി.യു അംഗങ്ങള്‍ ഇറങ്ങിപ്പോയി

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ബില്‍ 78-ന് എതിരെ 303 വോട്ടുകള്‍ക്കാണ് പാസായത്.

news18
Updated: July 25, 2019, 9:17 PM IST
മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി; കോണ്‍ഗ്രസ്, തൃണമൂല്‍, ജെ.ഡി.യു അംഗങ്ങള്‍ ഇറങ്ങിപ്പോയി
തലാഖ്
  • News18
  • Last Updated: July 25, 2019, 9:17 PM IST
  • Share this:
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയുള്ള ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 78-ന് എതിരെ 303 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ലിംഗനീതിക്കു വേണ്ടിയുള്ളതാണ് ഈ ഭേദഗതിയെന്ന മുഖവുരയോടെയാണ്  ബില്‍ അവതരിപ്പിച്ചത്. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍, ജെ.ഡി.യു അംഗങ്ങള്‍ സഭയില്‍നിന്നും ഇറങ്ങിപ്പോയി.

മൂന്നുവട്ടം തലാഖ് ചൊല്ലിയാല്‍ വിവാഹം മോചനം നേടാമെന്ന വ്യവസ്ഥയ്ക്ക് എതിരാണ് പുതിയ ഭേഗഗതി. ഇത്തരത്തില്‍ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ വാസം ഉള്‍പ്പെടെയുള്ള ശിക്ഷ ഭേഗഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read സഖ്യസർക്കാരിനെ വീഴ്ത്തി; പക്ഷേ യെദ്യൂരപ്പ സർക്കാരിനെ കുറിച്ച് BJP കേന്ദ്ര നേതൃത്വം മൗനം തുടരുന്നു

ബില്ലിലെ വ്യവസ്ഥ പൊലീസ് ദുരുപയോഗം ചെയ്യുമെന്ന വാദമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ഭാര്യമാരെ ഉപേക്ഷിക്കുന്നത് മുസ്ലീം സമുദായത്തില്‍ മാത്രമല്ല മറ്റു സമുദായങ്ങളിലും ഉണ്ടെന്നും അവര്‍ വാദിക്കുന്നു. അത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിക്കുന്നു. ചര്‍ച്ചയ്ക്കിടെ എന്‍.ഡി.എ ഘടകകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് അംഗങ്ങളും പാര്‍ലമെന്റ് ബഹിഷ്‌ക്കരിച്ചു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് വിപ്പും നല്‍കിയിരുന്നു.

Also Read മുത്തലാഖ് ക്രിമിനൽ കുറ്റം; ഓർഡിനൻസ് ഇറക്കി കേന്ദ്രം

First published: July 25, 2019, 7:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading