• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ


Updated: July 30, 2018, 10:49 PM IST
12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ

Updated: July 30, 2018, 10:49 PM IST
ന്യൂഡൽഹി: 12 വയസിൽ താഴയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ലോക്സഭ പാസാക്കി. കത്വ സംഭവത്തിന് ശേഷം കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണ് ബിൽ. 16 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്‌താൽ ചുരുങ്ങിയ ശിക്ഷ 20 വർഷമാക്കി ഉയർത്താനുള്ള വ്യവസ്ഥകളോടെയാണ് ബിൽ പാസാക്കിയത്. ബലാത്സംഗ കേസിലെ ഏറ്റവും ചുരുങ്ങിയ ശിക്ഷ ഏഴുവർഷം മുതൽ 10 വർഷം വരെയാക്കി. 16 വയസിൽ താഴയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ ലഭിക്കുന്ന ശിക്ഷ 10ൽ നിന്ന് 20 വർഷമാക്കി ഉയർത്തി. എന്നാൽ കൂട്ടബലാത്സംഗത്തിന് ജീവപര്യന്തം തടവാണ് ശിക്ഷ. ബലാത്സംഗ കേസിൽ വേഗത്തിലുള്ള വിചാരണയും ശിക്ഷയും ഉറപ്പാക്കണം. രണ്ടു മാസത്തിനകം നടപടികൾ പൂർത്തിയാക്കണം. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ ഈ സമ്മേളനത്തിൽ തന്നെ രാജ്യസഭയിൽ അവതരിപ്പിക്കും.

കത്വയിലും ഉന്നാവോയിലും നടന്ന ബലാത്സംഗങ്ങൾക്ക് ശേഷം കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണ് ബിൽ. ഓർഡിനൻസ് കൊണ്ടുവന്നതിനെ പ്രതീപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു. എന്നാൽ ഐകകണ്ഠേനയാണ് ശബ്ദ വോട്ടോടെ ബിൽ പാസായത്.
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍